ന്യൂഡല്‍ഹി: പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിനെ കോണ്‍ഗ്രസ് ഗുജറാത്ത് വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. അദ്ദേഹത്തിന്റെ നിയമനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു.
26 വയസ്സുകാരനായ ഹാര്‍ദിക് 2019-ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എന്നാല്‍, 2015-ലെ മെഹ്‌സന കലാപക്കേസില്‍ ഗുജറാത്ത് ഹൈക്കോടതി കുറ്റവിമുക്തനാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഹാര്‍ദിക്കിന് മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളാണ് അദ്ദേഹത്തിന് തടസ്സമായത്.
Read Also: സ്വപ്‌ന സുരേഷ് കസ്റ്റഡിയിൽ; നാളെ എൻഐഎ കോടതിയിൽ ഹാജരാക്കും
2015-ലെ പട്ടേല്‍ സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹാര്‍ദിക്കിനെതിരെ രാജ്യദ്രോഹ കേസ് ചുമത്തിയിരുന്നു. ഈ കേസിന്റെ വിചാരണ സമയത്ത് ഹാജരാകാതെയിരുന്നതിനെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി 18-ന് കോടതി അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. നാല് ദിവസത്തിനുശേഷം ജാമ്യം അനുവദിച്ചുവെങ്കിലും പത്താന്‍, ഗാന്ധിനഗര്‍ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന രണ്ട് കേസുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു.
പട്ടേല്‍ സമരവുമായി ബന്ധപ്പെട്ട് ഗുജറാത്തിലുടനീളം 20-ല്‍ അധികം കേസുകളാണ് ഹാര്‍ദിക്കിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Read Also: Congress appoints Hardik Patel as working president of Gujarat unit