scorecardresearch

പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ്ങ് പ്രസിഡന്റ്

26 വയസ്സുകാരനായ ഹാര്‍ദിക് 2019-ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്

26 വയസ്സുകാരനായ ഹാര്‍ദിക് 2019-ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്

author-image
WebDesk
New Update
hardik patel gujarat congress president, gujarat hardik patel, hardik patel gujarat congress

ന്യൂഡല്‍ഹി: പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിനെ കോണ്‍ഗ്രസ് ഗുജറാത്ത് വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. അദ്ദേഹത്തിന്റെ നിയമനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു.

Advertisment

26 വയസ്സുകാരനായ ഹാര്‍ദിക് 2019-ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എന്നാല്‍, 2015-ലെ മെഹ്‌സന കലാപക്കേസില്‍ ഗുജറാത്ത് ഹൈക്കോടതി കുറ്റവിമുക്തനാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഹാര്‍ദിക്കിന് മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളാണ് അദ്ദേഹത്തിന് തടസ്സമായത്.

Read Also: സ്വപ്‌ന സുരേഷ് കസ്റ്റഡിയിൽ; നാളെ എൻഐഎ കോടതിയിൽ ഹാജരാക്കും

2015-ലെ പട്ടേല്‍ സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹാര്‍ദിക്കിനെതിരെ രാജ്യദ്രോഹ കേസ് ചുമത്തിയിരുന്നു. ഈ കേസിന്റെ വിചാരണ സമയത്ത് ഹാജരാകാതെയിരുന്നതിനെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി 18-ന് കോടതി അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. നാല് ദിവസത്തിനുശേഷം ജാമ്യം അനുവദിച്ചുവെങ്കിലും പത്താന്‍, ഗാന്ധിനഗര്‍ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന രണ്ട് കേസുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു.

പട്ടേല്‍ സമരവുമായി ബന്ധപ്പെട്ട് ഗുജറാത്തിലുടനീളം 20-ല്‍ അധികം കേസുകളാണ് ഹാര്‍ദിക്കിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Advertisment

Read Also: Congress appoints Hardik Patel as working president of Gujarat unit

Hardik Patel Gujarat Sonia Gandhi Congress Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: