ന്യൂഡല്‍ഹി: തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ചാണ് ബന്ദ്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്.

ഇന്ധന വിലവര്‍ധനയ്ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് കോണ്‍ഗ്രസ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെയാവും ബന്ദ്. അന്നേദിവസം പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ധര്‍ണ നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

ബന്തിന് ബി.എസ്.പി ഒഴികെയുള്ള മറ്റ് പ്രതിപക്ഷ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാവില്ലെന്നും ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ രൺദീപ് സിംഗ് സുർജേവാല അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ പി.സി.സി അദ്ധ്യക്ഷന്മാരുടെയും മുതിർന്ന നേതാക്കന്മാരുടെയും യോഗം ഇന്ന് ഡൽഹിയിൽ ചേർന്നിരുന്നു. ജനജീവിതം ദുസഹമാക്കിക്കൊണ്ട് ഇന്ധനവില അനിയന്ത്രിതമായി വർധിപ്പിക്കുന്ന കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിക്കേണ്ടത് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി.

ഒക്‌ടോബർ രണ്ട് മുതൽ നവംബർ 12 വരെ രാജ്യത്താകമാനം ഗൃഹസന്ദർശന പരിപാടികൾ സംഘടിപ്പിക്കാനും ഫണ്ട് പിരിവ് നടത്താനും യോഗത്തിൽ തീരുമാനമായി. പെട്രോൾ. ഡീസൽ എന്നിവയെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ