/indian-express-malayalam/media/media_files/uploads/2023/07/Opposition-Meet-1.jpg)
Photo: Twitter/Mallikarjun Kharge
നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) തലവനും മുതിര്‍ന്ന നേതാവുമായ ശരദ് പവാര്‍, പാര്‍ട്ടി വിട്ട് ബിജെപി പാളയത്തില്‍ എത്തിയ അനന്തരവന്‍ അജിത് പവാറുമായി തുടര്‍ച്ചയായി കൂടിക്കാഴ്ച നടത്തുന്നത് മഹാ വികാസ് അഘാടി സഖ്യത്തിനിടയില്‍ ആശങ്കയുണ്ടാക്കുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിനെ പവാറില്ലാതെ എങ്ങനെ നേരിടാമെന്നത് സംബന്ധിച്ച് കോണ്‍ഗ്രസും ശിവസേനയും (യുബിടി) ചര്‍ച്ച ആരംഭിച്ചതായും വിവരമുണ്ട്.
ശിവസേനയും കോണ്‍ഗ്രസും ഇരുവരുടേയും ആവര്‍ത്തിച്ചുള്ള കൂടിക്കാഴ്ചകളില്‍ ഇതിനോടകം തന്നെ അതൃപ്തി അറിയിച്ചു കഴിഞ്ഞു. ശിവസേന (യുബിടി) പ്രസിഡന്റ് ഉദ്ധവ് താക്കറെ ഉടന്‍ തന്നെ കോണ്‍ഗ്രസ് നോതാവ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് പവാറിന്റെ നീക്കങ്ങളെക്കുറിച്ചും സഖ്യത്തെക്കുറുച്ചും ധരിപ്പിച്ചേക്കും. ഉദ്ധവുമായും രാജ്യസഭ എംപി സഞ്ജയ് റൗട്ടുമായും രണ്ടരമണിക്കൂറോളം ചര്‍ച്ച നടത്തിയെ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ രാഹുലുമായി ഇതിനോടകം തന്നെ സംസാരിച്ചു.
മഹാ വികാസ് അഘാഡി സഖ്യം മഹാരാഷ്ട്രയിലെ പ്രധാന ശക്തിയാണ്. എന്നാല്‍ ബിജെപിയെ നേരിടാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. 2024 തിരഞ്ഞെടുപ്പിലേക്കുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം. ശരദ് പവാര്‍ സഖ്യത്തിന് ഒപ്പം നില്‍ക്കണമെന്നാണ് കോണ്‍ഗ്രസിന്റേയും ഉദ്ധവ് പക്ഷത്തിന്റേയും ആഗ്രഹം. എന്നാല്‍ അജിത് പവാറുമായുള്ള തുടര്‍ച്ചയായ ചര്‍ച്ചകള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ഉദ്ധവ് ജിക്ക് മുംബൈയില്‍ ഇരുന്നുകൊണ്ട് തന്നെ പാര്‍ട്ടിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ തീരുമാനിക്കാനാകും. പക്ഷെ ഞങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. അതിനാല്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം ഡല്‍ഹിയില്‍ കൃത്യമായി അറിയിക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ഇതിനോടകം തന്നെ സംസ്ഥാനത്തെ 48 ലോക്സഭാ മണ്ഡലങ്ങളിലേയും സാഹചര്യമറിയാന്‍ നിരീക്ഷകരെ അയച്ചു കഴിഞ്ഞു. ഓഗസ്റ്റ് 16-ാം തീയതി നടക്കാനിരിക്കുന്ന പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി മീറ്റിങ്ങില്‍ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
ശിവസേനയും തങ്ങളുടെ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും തിരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പിലേക്ക് കടക്കുകയും ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ മുന്നണിയുടെ യോഗം മുംബൈയിൽ നടക്കാനിരിക്കെ, പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ നിന്ന് മുതിർന്ന നേതാക്കളാരും വരാനിരിക്കുന്ന പരിപാടി സംഘടിപ്പിക്കുന്നതിനുള്ള യോഗങ്ങളിൽ ചേരാത്തതിനാൽ കോൺഗ്രസും സേനയുമാണ് മുൻകൈ എടുക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.