ന്യൂ​ഡ​ൽ​ഹി: ഡൽഹി നിയമസഭയിൽ നിന്ന് രാജ്യസഭയിലേക്ക് ആംആദ്മി പാർട്ടി ടിക്കറ്റ് ഉറപ്പിച്ച ശേഷമാണ് സുശീൽ ഗുപ്ത കോൺഗ്രസിൽ നിന്ന് രാജിവച്ചതെന്ന ആരോപണവുമായി അജയ് മാക്കൻ. രാജിക്കത്ത് തന്നപ്പോൾ സുശീൽ ഗുപ്ത തന്നോട് ഇക്കാര്യം പറഞ്ഞതായി മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.

എ​എ​പി​യു​ടെ ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളാ​യി സു​ശീ​ൽ ഗു​പ്ത​യെ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​വാ​യ സ​ഞ്ജ​യ് സിം​ഗ്, ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റും ജി​എ​സ്ടി വി​ദ​ഗ്ധ​നു​മാ​യ എ​ൻ.​ഡി ഗു​പ്ത എ​ന്നി​വരാണ് ആംആദ്മി രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്ന മറ്റ് രണ്ട് പേർ. രാജ്യസഭ സീറ്റ് പ്രതീക്ഷിച്ചിരുന്ന കുമാർ ബിശ്വാസ് രൂക്ഷമായാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പെരുമാറിയത്.

ഇതോടെ സീറ്റ് വിൽപ്പനയെന്ന ആരോപണവുമായി ആംആദ്മി പാർട്ടി വിട്ട യോഗേന്ദ്ര യാദവ് രംഗത്ത് വന്നു. കെജ്രിവാളിനെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. ആംആദ്മി പാർട്ടി ബിഎസ്പിയുടെ നിലവാരത്തിലേക്ക് താഴ്ന്നതായി സീറ്റ് വിൽപ്പന ആരോപിച്ച് പാ​ർ​ട്ടി​യു​ടെ മു​ൻ ദേ​ശീ​യ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം മ​യ​ങ്ക് ഗാ​ന്ധിയും ആ​രോ​പി​ച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ