കൊൽക്കത്ത: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ സിപിഎമ്മും കോൺഗ്രസും സീറ്റുകൾ പങ്കിടും. നേതൃതലത്തിൽ നടന്ന ചർച്ചയ്ക്കൊടുവിലാണ് ഒന്നിച്ച് നിൽക്കാൻ ധാരണയായത്. നാളെ ഡൽഹിയിൽ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

സിറ്റിങ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ട എന്ന ധാരണയിലാണ് നേതൃത്വം. സംസ്ഥാന തലത്തിൽ തൃണമൂൽ കോൺഗ്രസിനെയും ദേശീയ തലത്തിൽ ബിജെപിയെയും നേരിടുകയാണ് ലക്ഷ്യം. കോൺഗ്രസിന് നാല് സീറ്റുകളും സിപിഎമ്മിന് രണ്ട് സീറ്റുകളുമാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ലഭിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇക്കാര്യം നേരിൽ കണ്ട് സംസാരിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലേത് പോലെ പരസ്യ സഖ്യത്തിലേയ്ക്ക് ഇരുപാർട്ടികളും നീങ്ങുമോയെന്നാണ് ഇനി അറിയാനുള്ളത്.

അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കോൺഗ്രസ് നേതൃയോഗം ഇന്ന് ചേരും. രാഹുൽ ഗാന്ധി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറിമാരും സെക്രട്ടറിമാരും പങ്കെടുക്കും. എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത് പ്രിയങ്ക ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും. വൈകിട്ട് 4.30ന് എഐസിസി ആസ്ഥാനത്താണ് യോഗം ചേരുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ