ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭയില്‍ തമ്മില്‍ത്തല്ല്. സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് എംഎല്‍എ ബിജെപി എംഎല്‍എയെ മൈക്ക് ഊരി അടിക്കുകയായിരുന്നു.

കോണ്‍ഗ്രസ് എംഎല്‍എ വിക്രം മാദത്തെ ചോദ്യം ചോദിക്കുന്നതില്‍ നിന്നും തുടരെ തുടരെ തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇതേതുടര്‍ന്ന് മൈക്ക് വലിച്ചെടുക്കാന്‍ ശ്രമിച്ച വിക്രമിനെ മാര്‍ഷല്‍സ് തടയുകയായിരുന്നു.

ഇതോടെ സഭയില്‍ സംഘര്‍ഷം ആരംഭിക്കുകയായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എയായ പ്രതാപ് ദുധതും ബിജെപി എംഎല്‍എ ജഗ്ദീഷ് പഞ്ചല്‍ തമ്മിലായിരുന്നു വാക്ക് പോര് നടന്നത്. ഇതിനിടെ പ്രതാപിനെ ജഗ്ദീഷ് കളിയാക്കിയത് കോണ്‍ഗ്രസ് എംഎല്‍എയെ പ്രകോപിതനാക്കി.

പെടുന്നനെ പെട്ടിത്തെറിച്ച കോണ്‍ഗ്രസ് എംഎല്‍എ ടേബിളില്‍ നിന്നും മൈക്ക് ഊരിയെടുത്ത ശേഷം ബിജെപി എംഎല്‍എയ്ക്ക് അരികിലെത്തുകയും തല്ലുകയുമായിരുന്നു. പിന്നാലെ സഭയില്‍ ഇരുപാര്‍ട്ടിക്കാര്‍ തമ്മില്‍ അടിയാവുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് രണ്ട് എംഎല്‍എമാര്‍ക്കെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ