ന്യൂഡല്‍ഹി: ചരക്കുസേവന നികുതി നടപ്പിലാക്കിയ തീരുമാനത്തില്‍ കോണ്‍ഗ്രസും ‘തുല്യ പങ്കാളികള്‍’ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടിയെ സംബന്ധിച്ച് കളളം പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവരുതെന്നും മോദി പറഞ്ഞു. ഗുജറാത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജിഎസ്ടി സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയാണ്. ആയിരക്കണക്കിന് പുതിയ വ്യാപാരികളാണ് ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്’, മോദി അവകാശപ്പെട്ടു.

കോണ്‍ഗ്രസിനെതിരേയും അദ്ദേഹം രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. കുടുംബവാഴ്ച്ചയും വികസനവും തമ്മിലുളള പോരാട്ടമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പെന്നും മോദി വ്യക്തമാക്കി.

ജി​എ​സ്ടി​യും നോ​ട്ട് നി​രോ​ധ​ന​വു​മാ​ണ് ഇ​ന്ത്യ​ൻ സാ​ന്പ​ത്തി​ക രം​ഗ​ത്തെ വ​ള​ർ​ച്ചാ​കു​റ​വി​ലേ​ക്കു ന​യി​ച്ച​തെ​ന്ന് സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​തിന് ശേഷവും ധനമന്ത്രിയും പ്രധാനമന്ത്രിയും നിരന്തരം ന്യായീകരിക്കുകയാണ്. ക​ഴി​ഞ്ഞ പാ​ദ​ത്തി​ലെ വ​ള​ർ​ച്ച​യാ​യ 5.7 ശ​ത​മാ​നം മൂ​ന്നു വ​ർ​ഷം മു​ന്പു​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര​മ​ന്ത്രി​മാ​ർ പ്ര​തി​രോ​ധ​വാ​ദ​മാ​യി ഉ​യ​ർ​ത്തി​യി​രു​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ