ന്യൂ​ഡ​ൽ​ഹി: ഹി​മാ​ച​ൽ പ്ര​ദേ​ശി​നൊ​പ്പം ഗു​ജ​റാ​ത്ത് നി​യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​തി​രു​ന്ന​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളെ​ന്നു ആരോപണം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഗു​ജ​റാ​ത്ത് സ​ന്ദ​ർ​ശ​നം മു​ന്നി​ൽ​ക്ക​ണ്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ​നി​ന്നു പി​ൻ​മാ​റി​യ​തെ​ന്നു കോൺഗ്രസ് ആരോപിച്ചു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവെക്കാന്‍ മോദി സര്‍ക്കാര്‍ കമ്മീഷനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടാകാമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററില്‍ ആരോപിച്ചു. രാഷ്ട്രീയ നേട്ടത്തിനുവേണ്ടയാണ് നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന​വം​ബ​ർ ഒ​ന്പ​തി​നാ​ണു ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​റ്റ​ഘ​ട്ട​മാ​യി ന​ട​ത്തു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഈ ​സം​സ്ഥാ​ന​ത്തു പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ൽ​വ​ന്നു. എ​ന്നാ​ൽ ഇ​തോ​ടൊ​പ്പം പ്ര​ഖ്യാ​പി​ക്കേ​ണ്ടി​യി​രു​ന്ന ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ല്ല. ഡി​സം​ബ​ർ 18നു ​മു​ന്പ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്നു മാ​ത്ര​മാ​ണ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ എ.​കെ.​ജ്യോ​തി പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, ഈ ​മാ​സം 16ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഗു​ജ​റാ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചാ​ൽ ഗു​ജ​റാ​ത്തി​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​രും. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടു വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു ബി​ജെ​പി​ക്കും മോ​ദി​ക്കും വി​ല​ക്കാ​വും. ഇ​ത് ഒ​ഴി​വാ​ക്കാ​നാ​ണു തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​തിരുന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ