scorecardresearch

പാലായുടെ വിശ്വാസത്തിനു നന്ദി, ഇടതാണ് ശരിയെന്നു തെളിഞ്ഞു: യെച്ചൂരി

മതേതര ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ അജണ്ടയ്ക്ക് തിരിച്ചടി

മതേതര ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ അജണ്ടയ്ക്ക് തിരിച്ചടി

author-image
WebDesk
New Update
CPIM, CPM, CPI(M), CPIM west bengal, cpm west bengal committee, CPM west bengal mla, സിപിഎം ബംഗാൾ, സിപിഎമ്മിന്റെ രാജ്യസഭ എംപി മാർ, cpm members in rajyasabha,Sitharam Yechuri, CPI(M), CPM general secretary, Congress, west bengal, MP, Rajysabha, Sitharam Yechuri, സീതാറാം യെച്ചൂരി, CPIM, സിപിഐഎം, ബിജെപി, BJP, Presidential Election, രാഷ്ട്രപതി തിരഞ്ഞെടുപ്പ്

പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ വിജയത്തില്‍ പ്രതികരണവുമായി സീതാറാം യെച്ചൂരി. 54 വര്‍ഷത്തിനിടെ ആദ്യമായി പാലായില്‍ ഇടത് മുന്നണി വിജയം കണ്ടിരിക്കുകയാണെന്നും ഇടതില്‍ വിശ്വാസം അര്‍പ്പിച്ച എല്ലാവരോടും നന്ദി പറയുന്നതായും യെച്ചൂരി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Advertisment

മതേതര ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ അജണ്ടയ്ക്കു തിരിച്ചടി നേരിട്ടെന്നും ബിജെപിയ്ക്കും യുഡിഎഫിനും കാര്യമായ വോട്ട് വിഹിതം നഷ്ടമായെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിനും ഇന്ത്യയ്ക്കും വേണ്ടി പൊരുതാന്‍ സാധിക്കുന്ന ഏറ്റവും യോജിച്ച രാഷ്ട്രീയ ശക്തിയാണ് എല്‍ഡിഎഫ് എന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

എന്നും കെ.എം.മാണിയ്ക്ക് ഒപ്പം മാത്രം നിന്ന പാല മണ്ഡലം ഇതാദ്യമായി കേരള കോണ്‍ഗ്രസിനെ കൈവിട്ടിരിക്കുകയാണ്. 2943 വോട്ടുകള്‍ക്കാണ് ഇടത് മുന്നണിയുടെ മാണി സി കാപ്പന്‍ വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെയാണ് മാണി സി.കാപ്പന്‍ പരാജയപ്പെടുത്തിയത്.

മാണി സി കാപ്പന് 54137 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രണ്ടാമതുള്ള യുഡിഎഫിന്റെ ജോസ് ടോമിന് 51194 വോട്ടുകളാണ് നേടാനായത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.ഹരിയ്കക് 18044 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

Cpm Sitaram Yechury

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: