/indian-express-malayalam/media/media_files/dXoHt7jko6JH7qS9K3iz.jpg)
എക്സ്പ്രസ് ഫൊട്ടോ
ഡൽഹി: കർണ്ണാടക, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പുകളിൽ അപ്രതീക്ഷിത അട്ടിമറികൾ. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കർണ്ണാടകയിൽ നിന്നും കോൺഗ്രസ് അംഗങ്ങളായി മുൻ കേന്ദ്രമന്ത്രി അജയ് മാക്കൻ, നിലവിലെ രാജ്യസഭാ എംപിമാരായ സയ്യിദ് നാസിർ ഹുസൈൻ, ജി സി ചന്ദ്രശേഖർ എന്നിവർ വിജയിച്ചപ്പോൾ അവിടെ ബിജെപിയുമായി സഖ്യം ചേർന്ന് മത്സരിച്ച ജെഡിഎസ് സ്ഥാനാർത്ഥി പരാജയപ്പെട്ടു. അതേ സമയം ബിജെപി സ്ഥാനാർത്ഥിയും മുൻ എംഎൽസിയുമായ നാരായൻസ ഭഡഗെ കർണ്ണാടകയിൽ നിന്നും വിജയിച്ചു,
കർണാടക, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളെ കൂടാതെ ഉത്തർ പ്രദേശിലും വോട്ടെടുപ്പ് നടന്നിരുന്നു. ജെഡി (എസ്) നോമിനി കുപേന്ദ്ര റെഡ്ഡിയാണ് കർണ്ണാടകയിൽ പരാജയപ്പെട്ടത്. തീർത്തും അപ്രതീക്ഷിതമായി ഒരു ബി.ജെ.പി എം.എൽ.എ കോൺഗ്രസിന് വോട്ട് ചെയ്‌തതാണ് ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തിന് തിരിച്ചടിയായത്.
അതേസമയം, ഹിമാചൽ പ്രദേശിൽ അട്ടിമറി വിജയത്തോടെ ബിജെപി സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ ഭാവി തന്നെ അനിശ്ചിത്വത്തിലാക്കി. ബിജെപിയുടെ ഹർഷ് മഹാജൻ നറുക്കെടുപ്പിലൂടെയാണ് വിജയം നേടിയത്. ഹർഷ് മഹാജനും കോൺഗ്രസ് സ്ഥാനാർത്ഥി മനു അഭിഷേക് സിങ്വിക്കും 34 വോട്ടുകൾ വീതം ലഭിച്ചതോടെയാണ് തിരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്ക് നീങ്ങിയത്. ആറു കോൺഗ്രസ് എംഎൽമാരും മൂന്ന് സ്വതന്ത്രരും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ഹിമാചലിലെ കോൺഗ്രസിന് തിരിച്ചടിയായത്.
വോട്ടെണ്ണലിനിടെ തന്നെ കൗണ്ടിംഗ് ഉദ്യോഗസ്ഥരെ പ്രതിപക്ഷ നേതാക്കൾ ഭീഷണിപ്പെടുത്തുന്നതായി മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു ആരോപിച്ചരുന്നു. 6 കോൺഗ്രസ് എംഎൽഎമാരെ സിആർപിഎഫിന്റേയും ഹരിയാന പൊലീസിന്റേയും വാഹനവ്യൂഹം കൂട്ടിക്കൊണ്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ലഭ്യമായ ഏക രാജ്യസഭാ സീറ്റ് ഉറപ്പാക്കാൻ കോൺഗ്രസിന് സംഖ്യാപരമായ മുൻതൂക്കമുള്ളപ്പോഴുള്ള പരാജയം സംസ്ഥാന സർക്കാരിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ്.
മുതിർന്ന പാർട്ടി നേതാവ് അഭിഷേക് മനു സിംഗ്‌വിയുടെ സ്ഥാനാർത്ഥിത്വത്തിൽ കോൺഗ്രസിനുള്ളിലെ ചില വിഭാഗങ്ങൾക്കിടയിൽ അതൃപ്തിയുണ്ടായിരുന്നു. കോൺഗ്രസിനുള്ളിലെ ഈ ഭിന്നത മുതലാക്കാമെന്ന പ്രതീക്ഷയിലാണ് മുൻ കോൺഗ്രസ് നേതാവ് ഹർഷ് മഹാജനെ ബിജെപി രംഗത്തിറക്കിയത്. മഹാജന്റെ വിജൽത്തോടെ കോൺഗ്രസ് സർക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരുന്നതിനായി ബിജെപി തയ്യാറെടുക്കുന്നു എന്നും സൂചനയുണ്ട്. 3 സ്വതന്ത്ര എംഎൽഎമാരും 6 കോൺഗ്രസ് എംഎൽഎമാരും മറുകണ്ടം ചാടിയാൽ ഹിമാചൽ സർക്കാരിന്റെ ഭാവി തുലാസിലാവും.
ഉത്തർപ്രദേശിലും ബിജെപി ഭൂരിപക്ഷം സീറ്റുകളും നേടിക്കൊണ്ട് രാജ്യസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ ആധികാരികത ഉറപ്പിച്ചു. ആകെയുള്ള പത്ത് സീറ്റുകളിൽ 8 എണ്ണവും ബിജെപി നേടിയപ്പോൾ രണ്ട് സീറ്റുകളാണ് സമാജ് വാദി പാർട്ടിക്ക് നേടാനായത്. നേരത്തേ ക്രോസ് വോട്ടിംഗ് ആശങ്കകൾക്കിടയിൽ, സമാജ്‌വാദി പാർട്ടിയുടെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മനോജ് കുമാർ പാണ്ഡെ രാജി വെച്ചിരുന്നു.
“സാഹചര്യം ലാഭിക്കാൻ നോക്കുന്നവർ പോകും”. വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ്, ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഏത് മാർഗവും അവലംബിക്കുമെന്ന് യാദവ് ആരോപിച്ചു, “അത്തരം എംഎൽഎമാർ”ക്കെതിരെ നടപടിയെടുക്കുമെന്നും യാദവ് കൂട്ടിച്ചേർത്തു. വോട്ടെടുപ്പിന് മുന്നോടിയായി എസ്പിയുടെ മുതിർന്ന നേതാവ് പാണ്ഡെ ചൊവ്വാഴ്ച പാർട്ടിയുടെ ചീഫ് വിപ്പ് സ്ഥാനം രാജിവെച്ചത്.
ഉത്തർപ്രദേശിൽ ബിജെപി മത്സരമില്ലാതെ ഏഴ് സീറ്റുകൾ നേടുമെന്നും സമാജ്‌വാദി പാർട്ടി മൂന്ന് സീറ്റുകൾ നേടുമെന്നുമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ എട്ടാം സീറ്റിലേക്ക് വ്യവസായിയും രാഷ്ട്രീയക്കാരനുമായ സഞ്ജയ് സേത്തിനെ ബിജെപി നാമനിർദ്ദേശം ചെയ്തത് ഒരു മത്സരത്തിനുള്ള സാധ്യത കണ്ടുകൊണ്ടായിരുന്നു. വ്യവസായിയും മുൻ എസ്പി നേതാവുമായ സേത്ത് 2019-ലാണ് ബി.ജെ.പിയിൽ ചേർന്നത്.
Read More
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
- കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മമത; ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us