Latest News

ബ്രസീലുമായുള്ള കോവാക്സിൻ ഇടപാടിൽ ചോദ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ്സ്; അന്വേഷണം വേണമെന്ന് ആവശ്യം

അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ ഉത്തരവിടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഇടപാടിൽ ക്രമക്കേടുകൾ ഉണ്ടെന്ന ആരോപണത്തെ തുടർന്ന് 324 മില്യൺ ഡോളറിന്റെ (ഏകദേശം 2,430 കോടി രൂപ) കോവാക്സിൻ കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ ബ്രസീൽ തീരുമാനിച്ചതിനു പിന്നാലെ, കരാറിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു കോൺഗ്രസ് രംഗത്ത്. അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ ഉത്തരവിടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

“ഇതിൽ ചോദ്യങ്ങൾ ഉന്നയിക്കേണ്ടത് പ്രധാനമാണ്, കാരണം ഭാരത് ബയോടെക് ഒരു സ്വകാര്യ സ്ഥാപനമായിരിക്കാം പക്ഷേ വാക്സിൻ വികസിപ്പിക്കുന്നതിനായി രാജ്യത്തെ പൊതുജനങ്ങളുടെ നികുതിപണം ഇതിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. അതിനാലാണ് ഞങ്ങൾക്ക് ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അവകാശമുള്ളത്. ആ പണത്തിന് എന്തു സംഭവിച്ചു, എന്തുകൊണ്ടാണ് സർക്കാർ ഇതിൽ മൗനം പാലിക്കുന്നത്?” കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.

കരാർ സംബന്ധിച്ച് ബ്രസീൽ പാർലമെന്റ് സെനറ്റ് പാനലും രണ്ട് അന്വേഷണ ഏജൻസികളും അനേഷ്വണം നടത്തുന്നുണ്ടെന്ന് ചൂണ്ടികാട്ടിയ കോൺഗ്രസ്, “വാക്സിൻ സഹനിർമാതാക്കളായതിനാൽ ഐസി‌എം‌ആറിനും കളങ്കമുണ്ടാകും” എന്ന് പറഞ്ഞു.

ബ്രസീലിലെ സംഭവങ്ങളോട് പ്രതികരിച്ച ഭാരത് ബയോടെക്, “കോവാക്സിൻ വിതരണവുമായി ബന്ധപ്പെട്ടുള്ള എല്ലാ ആരോപണങ്ങളും തെറ്റാണെന്ന്” പ്രസ്താവന ഇറക്കിയിരുന്നു.

Read Also: കോവാക്സിൻ 77.8 ശതമാനം ഫലപ്രദം; മൂന്നാംഘട്ട പരീക്ഷണ വിവരങ്ങൾ ഭാരത് ബയോടെക് പുറത്തുവിട്ടു

“കോവാക്സിൻ വിൽപ്പനയിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ 5 ശതമാനമാണ് ഐസിഎംആർന് ലഭിക്കുക. എന്നാൽ, ഭാരത് ബയോടെക് സിംഗപ്പൂർ ആസ്ഥാനമായുള്ള മാഡിസൺ ബയോടെക്കിന് വാക്സിൻ കുറഞ്ഞ വിലക്കാണ് വിൽക്കുന്നതെന്നും ഇതിലൂടെ ലാഭത്തിന്റെ സിംഹഭാഗവും മാഡിസൺ നേടുകയാണെന്നും ആരോപണമുണ്ട്. മാഡിസൺ ബയോടെക്കും ഭാരത് ബയോടെക്കും തമ്മിലെന്താണ് ബന്ധം? കാരണം ഈ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണ്, ആരോപിക്കപ്പെടുന്നത് പോലെ ഭാരത് ബയോടെക് കുറഞ്ഞ വിലക്കാണ് വാക്സിൻ വിൽക്കുന്നതെങ്കിൽ ഐസി‌എം‌ആറിന് ലഭിക്കുന്ന വരുമാനം നിരാശാജനകമാണ്,” ശ്രീനേറ്റ് പറഞ്ഞു.

എന്തുകൊണ്ടാണ് ഇത്രയും വലിയ ക്രിമിനൽ ഗൂഢാലോചന സംബന്ധിച്ച ആരോപണങ്ങൾ വന്നിട്ടും സർക്കാരും പ്രധാനമന്ത്രിയും മൗനം പാലിക്കുന്നതെന്നും ഈ ക്രമക്കേടുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കാത്തത് എന്തു കൊണ്ടാണെന്നും അവർ ചോദിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Cong raises questions over covaxin deal with brazil seeks probe

Next Story
Coronavirus India Highlights: ഡെൽറ്റ അപകടകാരി, വ്യതിയാനം തുടരുന്നുവെന്നും ലോകാരോഗ്യ സംഘടനcovid19, coronavirus, Delta variant, WHO on Delta variant, Delta most transmisable, WHO chief Tedros Adhanom Ghebreyesus, Delta Plus, Alfa Covid variant, Gama covid variant, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com