/indian-express-malayalam/media/media_files/uploads/2023/08/mallikarjun-kharghe.jpg)
'അധികാരത്തിലെത്തിയാല്‍ ഒബിസി വനിതകള്‍ക്ക് സംവരണവും രാജ്യവ്യാപകമായി ജാതി സെന്‍സസും നടപ്പാക്കും'
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ സഖ്യത്തെ വിമര്‍ശിച്ച് മണിക്കൂറുകള്‍ക്ക് ശേഷം തിരിച്ചടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കഴിഞ്ഞ 10 വര്‍ഷമായി മോദി ഭിന്നിപ്പിക്കുന്ന,നിഷേധാത്മക രാഷ്ട്രീയത്തില്‍ മാത്രമേ ഏര്‍പ്പെട്ടിട്ടുള്ളൂവെന്നാണ് ഖാര്‍ഗെയുടെ മറുപടി. ബിജെപിയുടെ രാഷ്ട്രീയ പൂര്‍വികര്‍ എതിര്‍ത്ത ക്വിറ്റ് ഇന്ത്യാ സമരത്തെ പ്രധാനമന്ത്രി ഓര്‍ക്കുന്നത് ഇന്ത്യന്‍ സഖ്യത്തിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിക്കുന്നതിലെ കാലതാമസത്തെ കുറിച്ച് ബിജെപിയെ വിമര്‍ശിച്ച കോണ്‍ഗ്രസ്, ''ആവശ്യമായ വിജ്ഞാപനം പുറപ്പെടുവിക്കുന്നതില്‍ ഇനിയുള്ള കാലതാമസം സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാകുമെന്ന്'' പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് സഖ്യകക്ഷികളുടെ പിന്തുണയും തേടി. ഇന്ന് ലോക്സഭ വീണ്ടും ചേരുമ്പോള്‍ കോണ്‍ഗ്രസ് ഈ വിഷയം ഉന്നയിക്കാം.
ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് മുതല്‍ ലോക്സഭയില്‍ നടക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ പങ്കെടുക്കനമെന്നാണ് കോണ്‍ഗ്രസിന്റെ താല്‍പര്യം. 12 വര്‍ഷം മുമ്പ് ആക്രമണത്തിനും കലാപത്തിനും ആഗ്രയിലെ പ്രത്യേക കോടതി ശനിയാഴ്ച രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ച ഇറ്റാവയിലെ ബിജെപി എംപി രാം ശങ്കര്‍ കതേരിയയെ അയോഗ്യനാക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
കതേരിയയെ അയോഗ്യനാക്കണമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മധ്യപ്രദേശ് പാര്‍ട്ടി അധ്യക്ഷനുമായ കമല്‍നാഥ് പറഞ്ഞു. നിയമം എല്ലാവര്‍ക്കും തുല്യമാണ്… അദ്ദേഹം (കതേരിയ) ചെയ്തതും രാഹുല്‍ ഗാന്ധി ആരോപിക്കപ്പെട്ടതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
മിന്നല്‍ വേഗത്തിലാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതെന്നും എന്നാല്‍ രണ്ട് ദിവസത്തെ സുപ്രീം കോടതി സ്റ്റേ കഴിഞ്ഞിട്ടും എംപി പദവി പുനഃസ്ഥാപിച്ചിട്ടില്ലെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. ബിജെപി എംപി രാംശങ്കര്‍ കതേരിയയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം 2 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതേ വേഗമോ മറ്റൊരു റൂള്‍ ബുക്കോ ബിജെപി അംഗങ്ങള്‍ക്ക് പ്രതീക്ഷിക്കാമോ?''. അദ്ദേഹം ചോദിച്ചു. കൂടുതല്‍ വായിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.