Latest News

പുതിയ 200 രൂപ നോട്ട് ആർബിഐ ഉടൻ പുറത്തിറക്കും

200 രൂപയുടെ മൂല്യമുള്ള അന്പതുകോടിയോളം നോട്ടുകളാണ് പുറത്തിറക്കുക

മുംബൈ: 200 രൂപയുടെ പുതിയ നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉടൻ പുറത്തിറക്കും. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 200 രൂപയുടെ മൂല്യമുള്ള അന്പതുകോടിയോളം നോട്ടുകളാണ് പുറത്തിറക്കുക. അതേസമയം, 100, 500 രൂപ നോട്ടുകൾ ഇനി ഉടൻ അച്ചടിക്കേണ്ടെന്നാണ് ആർബിഐ തീരുമാനം. ജൂണിലാണ് 200 രൂപ നോട്ടിന്‍റെ അച്ചടി ആരംഭിച്ചത്. പുതിയ 50 രൂപയുടെ നോട്ടുകൾ കൂടി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് റിസർവ് ബാങ്ക്. പുതിയ 50 രൂപയുടേത് എന്ന് കരുതുന്ന നോട്ടുകളുടെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.

200 രൂപയുടെ നോട്ടുകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും റിസർവ് ബാങ്ക് അധികൃതർ വ്യക്തമാക്കി. 500,1000 രൂപയുടെ നോട്ടുകൾ റദ്ദാക്കിയതിനുശേഷം പുതിയ നോട്ടുകൾ പുറത്തിറക്കിയെങ്കിലും ചില്ലറക്ഷാമം രൂക്ഷമായത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതു പരിഹരിക്കാനാണ് പുതിയ 200 രൂപ നോട്ട് ഇറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Confirmed new rs 200 note will be rolled out soon by rbi

The moderation of comments is automated and not cleared manually by malayalam.indianexpress.com