ലണ്ടൻ: ബ്രിട്ടണിലെ പ്രധാന നഗരമായ മാഞ്ചസ്റ്ററിലുണ്ടായ സ്ഫോടനത്തിൽ 22 പേർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി നടന്ന സംഗീത നിശയിലാണ് സ്ഫോടനം ഉണ്ടായത്. പോപ്പ് ഗായിക അരിയാന ഗ്രാൻഡെയുടെ സംഗീത നിശക്ക് ഇടെയാണ് സ്ഫോടനം ഉണ്ടായത്. 50 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തീവ്രവാദി ആക്രമണം ആണെന്നാണ് ബ്രിട്ടീഷ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അയ്യായിരത്തോളം ആളുകളാണ് സംഗീത നിശയിൽ പങ്കെടുത്തിരുന്നത്. സംഗീത നിശ നടന്ന വേദിക്ക് പുറത്താണ് സ്ഫോടന ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. രണ്ട് തവണ സ്ഫോടന ശബ്ദം കേട്ടു എന്നാണ് റിപ്പോർട്ട്. സുരക്ഷാസേന സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തുകയാണ്. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി തെരേസ മേ പൊതുതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കി കാബിനറ്റിന്‍റെ അടിയന്തര യോഗം വളിച്ചു.

Read More:ബ്രിട്ടീഷ് പാർലമെന്റിന് സമീപം വെടി വെയ്പ്  സ്ത്രീ കൊല്ലപ്പെട്ടു.നിരവധി പേർക്ക് പരുക്ക്; തീവ്രവാദ ആക്രമണമെന്ന് പൊലീസ്

ഒരേസമയം, 21,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് മാഞ്ചസ്റ്ററിലേത്. സ്ഫോടനത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി പുറത്തേക്കോടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ