scorecardresearch

അഫ്സ്പ ഉടൻ തന്നെ അസമിൽ നിന്ന് പിൻവലിക്കാനാവുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് അമിത് ഷാ

“ഒരു ഘട്ടത്തിൽ, സായുധ സേനയുടെ പ്രത്യേക അധികാര നിയമം ഉണ്ടായിരുന്നു, ഇനി യുവാക്കൾക്ക് വികസനത്തിന്റെയും ഉജ്ജ്വലമായ ഭാവിയുടെയും പ്രത്യേക അധികാരം ലഭിക്കും,” ഷാ പറഞ്ഞു

“ഒരു ഘട്ടത്തിൽ, സായുധ സേനയുടെ പ്രത്യേക അധികാര നിയമം ഉണ്ടായിരുന്നു, ഇനി യുവാക്കൾക്ക് വികസനത്തിന്റെയും ഉജ്ജ്വലമായ ഭാവിയുടെയും പ്രത്യേക അധികാരം ലഭിക്കും,” ഷാ പറഞ്ഞു

author-image
WebDesk
New Update
അഫ്സ്പ ഉടൻ തന്നെ അസമിൽ നിന്ന് പിൻവലിക്കാനാവുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് അമിത് ഷാ

ഗുവാഹത്തി: സായുധസേനയുടെ പ്രത്യേക അധികാര നിയമം (അഫ്സ്പ) ഉടൻ തന്നെ അസം സംസ്ഥാനത്തുനിന്നും പിൻവലിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുവാഹത്തിയിൽ അസം പോലീസിന് പ്രസിഡന്റ്സ് കളർ ബഹുമതി സമ്മാനിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം. ഈ നിയമം 1990 മുതൽ പ്രാബല്യത്തിലുണ്ടെന്നും ഏഴു തവണ നീട്ടിയിട്ടുണ്ടെന്നും ഷാ പറഞ്ഞു.

Advertisment

“മോദിയുടെ എട്ടുവർഷത്തിനുശേഷം,അസമിലെ 23 ജില്ലകളിൽ നിന്ന് ഈ നിയമം എടുത്തുകളഞ്ഞതാണ്. അഫ്‌സ്പ ഉടൻ തന്നെ സംസ്ഥാനത്തുടനീളം പിൻവലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, ”രണ്ട് ദിവസത്തെ സന്ദർശനത്തിനായി സംസ്ഥാനത്ത് എത്തിയ ഷാ പറഞ്ഞു. “ഒരു ഘട്ടത്തിൽ, സായുധ സേനയുടെ പ്രത്യേക അധികാര നിയമം ഉണ്ടായിരുന്നു, ഇപ്പോൾ യുവാക്കൾക്ക് വികസനവും ഉജ്ജ്വലമായ ഭാവിയുടെ പ്രത്യേക അധികാരവും ലഭിക്കും,” ഷാ പറഞ്ഞു. ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

സുരക്ഷാ സേനയ്ക്ക് അനിയന്ത്രിതമായ അധികാരങ്ങൾ നൽകുന്ന വിവാദമായ അഫ്സ്പ ഈ വർഷം ആദ്യം വടക്കുകിഴക്കൻ ഭാഗങ്ങളിൽ നിന്ന് പിൻവലിച്ചിരുന്നു.

തീവ്രവാദ സംഘടനകൾ സംസ്ഥാന സർക്കാരുമായി സമാധാന കരാറിൽ ഒപ്പുവെച്ചതോടെ അസമിൽ കലാപം അതിവേഗം കുറയുകയാണെന്ന് ഷാ അവകാശപ്പെട്ടു. “അസാമിൽ ഒരു വിമത സംഘടന പോലും ഇല്ലാത്ത ദിവസം വിദൂരമല്ല,” ഷാ പറഞ്ഞു.

Advertisment

അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം, പശുക്കടത്ത്, കാണ്ടാമൃഗ വേട്ട തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വിജയിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാന പോലീസിനെ പ്രശംസിച്ചു. “അസം പോലീസ് കൈകാര്യം ചെയ്ത ദുഷ്‌കരമായ സാഹചര്യങ്ങൾക്ക് സമാനതകൾ കുറവാണ്,” അദ്ദേഹം പറഞ്ഞു.

സമാധാന കാലത്തും യുദ്ധകാലത്തും രാജ്യത്തിന് നൽകിയ അസാധാരണ സേവനത്തെ മാനിച്ച് ഏതെങ്കിലും സൈനിക അല്ലെങ്കിൽ പോലീസ് യൂണിറ്റിന് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ പ്രസിഡന്റ്സ് കളർ ബഹുമതി ലഭിക്കുന്ന രാജ്യത്തെ പത്താമത്തെ സംസ്ഥാനമാണ് അസം.

Assam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: