/indian-express-malayalam/media/media_files/2026/01/27/india-eu-trade-relations-2026-01-27-12-19-43.jpg)
India-EU Trade Talks Updates
ന്യൂഡൽഹി: ഇന്ത്യ- യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ചർച്ചകൾ പൂർത്തിയായി. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ-ഇയു ഉച്ചകോടിയിൽ വെച്ചായിരിക്കും ചർച്ചകൾ പൂർത്തിയായ വിവരം ഇരുപക്ഷവും ഔദ്യോഗികമായി അറിയിക്കുക.
Also Read:ഇന്ത്യ-യൂറോപ്യൻ യൂണിയൻ പ്രതിരോധ കരാർ തയ്യാർ; സമുദ്ര സുരക്ഷയും ഭീകരവിരുദ്ധ പോരാട്ടവും മുഖ്യം
കരാറിന്റെ നിയമപരമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ഈ വർഷം അവസാനത്തോടെ കരാറിൽ ഔദ്യോഗികമായി ഒപ്പുവെക്കും. തുടർന്ന് യൂറോപ്യൻ പാർലമെന്റിന്റെ അംഗീകാരം കൂടി ലഭിക്കുന്നതോടെ അടുത്ത വർഷം ആദ്യത്തോടെ കരാർ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കരാറിലൂടെ ഇന്ത്യയിലെ കയറ്റുമതി മേഖലയ്ക്ക് വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ടെക്സ്റ്റൈൽസ്, സമുദ്രോത്പന്നങ്ങൾ, പാദരക്ഷകൾ, സ്പോർട്സ് ഉപകരണങ്ങൾ തുടങ്ങിയ തൊഴിലധിഷ്ഠിത മേഖലകൾക്ക് ഈ കരാർ വലിയ ഗുണം ചെയ്യും.
Also Read:ഇന്ത്യ-യുഎസ് ബന്ധം ചരിത്രപരം; റിപ്പബ്ലിക് ദിനാശംസയുമായി ട്രംപ്
കരാർ പ്രകാരം ഇറക്കുമതി രംഗത്ത് ഇന്ത്യ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായേക്കുമെന്നും സൂചനകളുണ്ട്. യൂറോപ്യൻ യൂണിയന്റെ താൽപ്പര്യപ്രകാരം ഓട്ടോമൊബൈൽ, മദ്യവ്യവസായം എന്നീ മേഖലകളിൽ ഇന്ത്യ ഇളവുകൾ നൽകിയേക്കും.
2007-ലാണ് ഇന്ത്യ-ഇയു വ്യാപാര ചർച്ചകൾ ആദ്യമായി ആരംഭിച്ചത്. എന്നാൽ ഓട്ടോമൊബൈൽ മേഖലയിലെ വിപണി പ്രവേശനവുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് 2013-ൽ ചർച്ചകൾ നിർത്തിവെച്ചിരുന്നു. പിന്നീട് വമ്പിച്ച രാഷ്ട്രീയ-സാമ്പത്തിക മാറ്റങ്ങൾക്കൊടുവിലാണ് ഇപ്പോൾ ധാരണയിലെത്തിയിരിക്കുന്നത്.
അമേരിക്കയുടെ വ്യാപാര നയങ്ങളിൽ വന്ന മാറ്റങ്ങളും ആഗോള വിപണിയിൽ ചൈനയുടെ ആധിപത്യവും മറികടക്കുക എന്ന ലക്ഷ്യവും ഈ കരാറിന് പിന്നിലുണ്ട്. നിലവിൽ 21 അധ്യായങ്ങളിലായി നടന്ന ചർച്ചകൾ പൂർത്തിയായതായി വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ വ്യക്തമാക്കി.
അതേസമയം, അമേരിക്കൻ താരിഫുകൾ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖലയെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ, പുതിയ കരാർ യൂറോപ്യൻ വിപണിയിൽ ഇന്ത്യക്ക് വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.
Read More: യൂറോപ്യൻ യൂണിയൻ നേതാക്കൾ ഇന്ത്യയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us