scorecardresearch

സംഗീത പരിപാടിയ്ക്കിടെ ലൈംഗികാതിക്രമണം; ഇന്ത്യയിലെ സംഗീത നിശകൾ സുരക്ഷിതമല്ലെന്ന് ബ്രിട്ടീഷ് വ്‌ളോഗർ

ബാങ്കോക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് വ്‌ലോഗർ എമ്മയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്

ബാങ്കോക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് വ്‌ലോഗർ എമ്മയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്

author-image
WebDesk
New Update
Women Assault

Source: Freepik

ഗുവാഹത്തി: ഗുവാഹത്തിയിൽ നടന്ന പ്രശസ്ത ഗായകൻ പോസ്റ്റ് മലോണിന്റെ സംഗീതപരിപാടിക്കിടെ തനിക്കും സുഹൃത്തിനും ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്ന് ആരോപിച്ച് ബ്രിട്ടീഷ് ട്രാവൽ ഇൻഫ്‌ലുവൻസർ രംഗത്ത്. ബാങ്കോക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് വ്‌ലോഗർ എമ്മയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 'ഇന്ത്യയിലെ സംഗീതപരിപാടികൾ സ്ത്രീകൾക്ക് സുരക്ഷിതമല്ല' എന്ന തലക്കെട്ടോടെയാണ് ഇവർ വീഡിയോ പങ്കുവെച്ചത്.

Advertisment

Also Read:വോട്ട് ചോരി ആരോപണം വ്യാജമെന്ന് അമിത് ഷാ, ചർച്ചയ്ക്ക് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി; ലോക്‌സഭയിൽ ബിജെപി-കോൺഗ്രസ് വാക്‌പോര്

തിങ്കളാഴ്ച നടന്ന പരിപാടിയിൽ ആൾക്കൂട്ടത്തിനിടയിൽ നിൽക്കുമ്പോൾ തനിക്കും സുഹൃത്തായ അമിനയ്ക്കും സമ്മതമില്ലാതെ മോശം സ്പർശനം നേരിടേണ്ടി വന്നുവെന്നാണ് എമ്മയുടെ പരാതി. 'വേദിയിലെത്തി 10 മിനിറ്റിനുള്ളിൽ തന്നെ ഞങ്ങൾക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായി.

സുരക്ഷിതമല്ലെന്ന് തോന്നിയതിനാൽ പിന്നീട് ഞങ്ങൾക്ക് തിരക്കിൽ നിന്ന് മാറി പിന്നിലേക്ക് പോകേണ്ടി വന്നു. ഇക്കാരണത്താൽ പരിപാടി ആസ്വദിക്കാൻ സാധിച്ചില്ല-എമ്മ കുറിച്ചു. സംഗീതം ആസ്വദിക്കുന്നതും സ്വന്തം ശരീരം സംരക്ഷിക്കുന്നതും തമ്മിൽ തിരഞ്ഞെടുക്കേണ്ട ഒരു അവസ്ഥ ഒരു സ്ത്രീക്കും ഉണ്ടാകരുതെന്നും അവർ കൂട്ടിച്ചേർത്തു.

Also Read:16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്; ഓസീസ് നിയമം ആഗോള തലത്തിൽ ബാധിക്കുന്നതെങ്ങനെ

സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഗുവാഹത്തി ഈസ്റ്റ് ഡിസിപി മൃണാൽ ദേക അറിയിച്ചു. എന്നാൽ സംഭവസമയത്ത് പോലീസിലോ സംഘാടകരോടോ പരാതി നൽകിയിരുന്നില്ല എന്നത് അന്വേഷണത്തിന് വെല്ലുവിളിയാണെന്നും, എങ്കിലും വിഷയം ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:ദീപാവലിയെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി യുനെസ്‌കോ; അഭിമാന നിമിഷമെന്ന് മോദി

അസം സർക്കാരിന്റെ 'കോൺസേർട്ട് ടൂറിസം' (നയത്തിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ബുക്ക്‌മൈഷോ ആണ് പരിപാടി സംഘടിപ്പിച്ചത്. ഏകദേശം 20,000-ത്തോളം പേർ പങ്കെടുത്ത ഈ പരിപാടി, ഗുവാഹത്തിയിൽ നടന്ന ഏറ്റവും വലിയ സംഗീതപരിപാടികളിൽ ഒന്നായിരുന്നു. അസമിനെ ഒരു പ്രധാന സംഗീത ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കിടെയാണ് ഇത്തരമൊരു ആരോപണം ഉയർന്നിരിക്കുന്നത്.

Read More:വിമാന സർവ്വീസുകൾ മുടങ്ങിയ സംഭവം; ഇൻഡിഗോ സിഇഒയോട് നേരിട്ട് ഹാജരാകാൻ ഡിജിസിഎ നിർദേശം

Assam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: