Latest News
ഇന്നും നാളെയും അതിതീവ്ര മഴ; വടക്കന്‍ കേരളത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് – റെ‍ഡ് അലര്‍ട്ട്
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ- ഓറഞ്ച് അലര്‍ട്ട്

മോശം പരാമർശം; സൽമാനും ശിൽപ ഷെട്ടിക്കുമെതിരെ ദേശീയ പട്ടിക ജാതി കമ്മീഷൻ

ബോളിവുഡ് താരങ്ങൾക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി

ന്യൂഡൽഹി: പട്ടിക ജാതി വിഭാഗങ്ങളെ അപമാനിക്കുന്ന തരത്തിൽ ടെലിവിഷൻ പരിപാടിയിൽ സംസാരിച്ച ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, ശിൽപ ഷെട്ടി എന്നിവരുടെ നടപടിയിൽ ദേശീയ പട്ടിക ജാതി കമ്മീഷൻ പ്രക്ഷേപണ മന്ത്രാലയത്തോടും പൊലീസിനോടും വിശദീകരണം ആരാഞ്ഞു.

ബോളിവുഡ് താരങ്ങൾക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. പട്ടിക ജാതി, പട്ടിക വർഗ പീഡന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ സൽമാൻ ഖാനും, ശിൽപ ഷെട്ടിക്കുമെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നു വിശദമാക്കണമെന്നാണ് കമ്മീഷൻ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡൽഹിയിലെ ‘കമ്മീഷൻ ഫോർ സഫായ് കർമചാരിയു’ടെ ഹമാം സിങ്ങിന്റെ പരാതിയെ തുടർന്നാണ് കമ്മീഷൻ ഐബി മന്ത്രാലയത്തോടും, പൊലീസിനോടും വിശദീകരണം ചോദിച്ചത്. ടിവി പരിപാടിയിൽ ഇരു താരങ്ങളും ‘ബാങ്ങി ‘ എന്ന വാക്കുപയോഗിച്ചതു ലോകത്താകമാനം ഉള്ള വാൽമീകി സമുദായത്തെ അപമാനിക്കുന്നതാണെന്നു സിങ് തന്റെ പരാതിയിൽ ചൂണ്ടിക്കാട്ടി.

തന്റെ പുതിയ ചിത്രമായ ‘ടൈഗർ സിന്താ ഹൈ’ എന്ന സിനിമയുടെ പ്രചാരണ പരിപാടിക്കിടെയാണ് സൽമാൻ ഈ വാക്ക് ഉപയോഗിച്ചത്. അതേസമയം, സൽമാന്റെ നൃത്ത നൈപുണ്യത്തെ കുറിച്ച് പരാമർശിക്കവേയാണ് ശിൽപ ഷെട്ടി വാക്ക് പ്രയോഗിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Complaint filed against salman khan ncsc seeks reply

Next Story
എട്ടു വയസ്സുകാരി കൂട്ട ബലാൽസംഗത്തിനിരയായിrape
The moderation of comments is automated and not cleared manually by malayalam.indianexpress.com