Latest News

കോവിഡ് മരണങ്ങൾക്കു നഷ്ടപരിഹാരം: ആറാഴ്ചയ്ക്കുള്ളിൽ മാർഗനിർദേശം തയാറാക്കാൻ സുപ്രീം കോടതി ഉത്തരവ്

കോവിഡ് മൂലം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് എക്‌സ് ഗ്രേഷ്യയായി എത്ര തുക വീതം നല്‍കാമെന്നതിൽ എന്‍ഡിഎംഎ തീരുമാനമെടുക്കണം

Coronavirus, covid19, Coronavirus deaths, covid19 deaths, coronavirus death compensation, covid19 death compensation, Supreme Court on Covid death compensation, coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update, ie malayalam

ന്യൂഡല്‍ഹി: കോവിഡ് -19 മൂലം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കു രൂപം നല്‍കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ)ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് മൂലം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് എക്‌സ് ഗ്രേഷ്യയായി എത്ര തുക വീതം നല്‍കാമെന്ന് എന്‍ഡിഎംഎ ആറാഴ്ചയ്ക്കുള്ളില്‍ തീരുമാനിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് വിധിന്യായത്തില്‍ വ്യക്തമാക്കി.

കോവിഡ് കാരണം മരിച്ച എല്ലാവരുടെയും കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം എക്‌സ് ഗ്രേഷ്യ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഈ തുക സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണെന്ന് കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ആരോഗ്യ ഇടപെടലുകള്‍ ഉള്‍പ്പെടെയുള്ള വിശാലമായ സമീപനത്തിന് അനുകൂലമായി കേന്ദ്രം വാദിക്കുകയും ചെയ്തു.

നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുകയാണെങ്കില്‍ സംസ്ഥാന ദുരന്തനിവാരണ ഫണ്ടി(എസ്ഡിആര്‍എഫ്)ലെ മുഴുവന്‍ തുകയും ഉപയോഗിക്കപ്പെട്ടേക്കാമെന്നും മഹാമാരിയോട് പ്രതികരിക്കുന്നതിനോ മറ്റു ദുരന്തങ്ങളെ നേരിടുന്നതിനോ മതിയായ ഫണ്ടില്ലാത്ത അവസ്ഥയിലേക്കു സംസ്ഥാനങ്ങളെ എത്തിക്കുമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

Also Read: ഇന്ത്യയുടെ കോവാക്സിന്‍ കോവിഡ് ഡെല്‍റ്റ വകഭേദങ്ങളെ പ്രതിരോധിക്കുമെന്ന് യുഎസ്

ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം പൊതുജനാരോഗ്യം സംസ്ഥാന വിഷയമാണെന്നും വിജ്ഞാപനം ചെയ്ത 12 ദുരന്തങ്ങള്‍ക്ക് മൊത്തം സംസ്ഥാനങ്ങള്‍ക്കുള്ള 2021-22ലെ സംയോജിത എസ്ഡിആര്‍എഫ് തുക 22,184 കോടി രൂപയാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 3.98 ലക്ഷം പേര്‍ മരിച്ചതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Compensation for covid deaths supreme court orders centre to frame guidelines

Next Story
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യംkalki subramaniam, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com