Latest News

വാർത്തകളെ വർഗീയവത്കരിക്കുന്നത് രാജ്യത്തിന് ചീത്തപ്പേരുണ്ടാക്കുന്നു: സുപ്രീംകോടതി

നിങ്ങൾ യൂട്യൂബിൽ നോക്കിയാൽ വ്യാജ വാർത്തകൾ എങ്ങനെയാണ് പ്രചരിക്കുന്നതെന്ന് കാണാൻ കഴിയും, ആർക്കും ഒരു യൂട്യൂബ് ചാനൽ ആരംഭിക്കാനാകുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു

section 66a it act, supreme court 66a it act, shreya singhal judgement, People Union for Civil Liberties, supreme court news, justince nariman, justice gavai, delhi news, it act news, section 66a, it act 66a, 66a it act struck down, indian express malayalam, ie malayalam

ന്യൂഡൽഹി: സോഷ്യൽ മീഡിയകളിലൂടെയും വെബ് പോർട്ടലുകളിലും വ്യാജ വാർത്തകൾ പ്രചരിക്കുന്നതിൽ ആശങ്കയുണ്ടെന്ന് സുപ്രീം കോടതി. അവർ യാതൊരു ഉത്തരവാദിത്തവും പ്രകടിപ്പിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾക്കെതിരെ ജംഇയ്യത്തുൽ ഉലമാ-ഇ-ഹിന്ദ് ഉൾപ്പടെയുള്ളവർ നൽകിയ ഹർജികൾ പരിഗണിക്കവെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എം.വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിരീക്ഷണം.

തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തെയും കോവിഡ് വ്യാപനത്തെയും ബന്ധിപ്പിക്കുന്ന “വ്യാജ വാർത്തകൾ” പ്രചരിപ്പിക്കുന്നത് തടയാനും അതിന് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാനും കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ഹർജി.

“വെബ് പോർട്ടലുകൾ നിയന്ത്രിക്കപ്പെടുന്നില്ല. വാർത്തകൾക്ക് വർഗീയ നിറം നൽകാൻ ശ്രമം നടക്കുന്നുണ്ട്, അതാണ് പ്രശ്നം. അത് ആത്യന്തികമായി രാജ്യത്തിന് ചീത്തപ്പേര് ഉണ്ടാക്കുന്നു,” ബെഞ്ച് ചൂണ്ടിക്കാട്ടി.

ട്വിറ്റർ, ഫെയ്സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ജഡ്ജിമാരോട് പ്രതികരിക്കില്ലെന്നും അവർ ശക്തമായ ശബ്ദങ്ങളോട് മാത്രമേ പ്രതികരിക്കുകയുള്ളൂവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Also read: മുൻ രാജ്യസഭാ എംപിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ ചന്ദൻ മിത്ര അന്തരിച്ചു

വെബ് പോർട്ടലുകളിലും യൂട്യൂബ് ചാനലുകളിലും വ്യാജ വാർത്തകൾക്കും അപവാദ പ്രചാരണങ്ങൾക്കും നിയന്ത്രണമില്ല. നിങ്ങൾ യൂട്യൂബിൽ നോക്കിയാൽ വ്യാജ വാർത്തകൾ എങ്ങനെയാണ് പ്രചരിക്കുന്നതെന്ന് കാണാൻ കഴിയും. ആർക്കും ഒരു യൂട്യൂബ് ചാനൽ ആരംഭിക്കാനാകുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

പുതിയ ഐടി നിയമങ്ങളിൽ ഇത് പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പ്രതികരിച്ചു. ഐടി നിയമവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീം കോടതിയിലേക്ക് മാറ്റാൻ ഹർജി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന്, നിസാമുദ്ദീൻ മർക്കസ് വിഷയത്തെ വർഗീയവൽക്കരിക്കുന്ന മാധ്യമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനൊപ്പം വിവിധ ഹൈക്കോടതികളിൽ ഉള്ള ഐടി നിയമവുമായി ബന്ധപ്പെട്ടുള്ള ഹർജികളും പരിഗണിക്കാൻ കോടതി തീരുമാനിച്ചു. ആറാഴ്ചക്കുള്ളിൽ ഹർജികൾ പരിഗണിക്കും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Communal tablighi jamaat sc fake news web portals social media

Next Story
മുൻ രാജ്യസഭാ എംപിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ ചന്ദൻ മിത്ര അന്തരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com