മംഗളൂരു: സിപിഎമ്മിന്റെ നേതൃത്വത്തിൽ മംഗളൂരുവിൽ സംഘടിപ്പിച്ച മതസൗഹാർദ്ദറാലി തുടങ്ങി. വൻ ജനാവലിയാണ് റാലിയിൽ പങ്കെടുക്കുന്നത്.  കർണ്ണാടക സംസ്ഥാന കമ്മിറ്റി നേതാക്കളാണ് റാലിക്ക് നേതൃത്വം നൽകുന്നത്. ആയിരക്കണക്കിന് ആളുകൾ ഇതിനോടകം മംഗളൂരു നഗരത്തിൽ അണിനിരന്നിട്ടുണ്ട്. റാലിക്ക് ചുറ്റും കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. നാലായിരത്തിലധികം പൊലീസുകാരാണ് എ ഡി ജി പി യുടെ നേതൃത്വത്തിൽ പരിപാടിക്ക് സുരക്ഷയൊരുക്കുന്നത്. കർണാടക സംസ്ഥാന സർക്കാർ ഭീ

റാലിയിൽ പിണറായി വിജയൻ പങ്കെടുക്കുന്നതിന് എതിരെ വിശ്വ ഹിന്ദു പരിഷത്ത്, ബജ്റംഗ് ദൾ, ഹിന്ദു ജാഗരൺ വേദി എന്നിവരാണ് എതിർത്തത്. പിണറായി വിജയൻ മംഗളൂരുവിൽ കാലു കുത്തില്ലെന്നായിരുന്നു ഇവരുടെ ആദ്യത്തെ പ്രഖ്യാപനം. ഇതിനെതിരെ പ്രാദേശിക സിപിഎം നേതൃത്വം രംഗത്ത് വന്നു. എന്തു സംഭവിച്ചാലും റാലി നടത്തുമെന്ന് നേതൃത്വവും റാലിയിൽ പങ്കെടുക്കുമെന്ന് പിണറായി വിജയനും വ്യക്തമാക്കി. ഇതോടെ സംഘർഷ സമാന സാഹചര്യത്തിലേക്ക് സ്ഥിതി മാറി.

കേരള-കർണ്ണാടക അതിർത്തിയിലുള്ള ഉള്ളാളിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് അക്രമികൾ ഇതിന് പിന്നാലെ തീ വച്ച് നശിപ്പിച്ചിരുന്നു. നേരത്തേ വാർത്താ ഭാരതിയുടെ ഓഫീസ് കെട്ടിടം ശിലാ സ്ഥാപന ചടങ്ങിൽ സംബന്ധിച്ച പിണറായി വിജയൻ, തനിക്ക് പറയാനുള്ളത് വൈകുന്നേരം റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ പറയുമെന്നാണ് വ്യക്തമാക്കിയത്.

സിപിഎമ്മിന് സ്വാധീനമുള്ള നഗരമല്ല മംഗളൂരു.  ഗ്രാമപ്രദേശങ്ങളിൽ നിന്നാണ് ഇവിടേക്ക് സിപിഎം പ്രവർത്തകർ എത്തേണ്ടത്. എന്നാൽ ഹർത്താൽ നടത്തി പ്രവർത്തകർ വരുന്നത് തടയാനുള്ള നീക്കമായിരുന്നു സംഘപരിവാർ സംഘടനകൾ നടത്തിയത്. കർണ്ണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ സമയോചിത ഇടപെടലാണ് പരിപാടിക്ക് വൻ ജന സാന്നിദ്ധ്യം നേടിക്കൊടുത്തത്.  കനത്ത പൊലീസ് സുരക്ഷയിലാണ് റാലി മംഗളൂരുവിൽ നടക്കുന്നത്.

 

ജ്യോതി സർക്കിളിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ നെഹ്‌റു മൈതാനത്തേക്കാണ് റാലി പോകുന്നത്. റാലി നെഹ്റു മൈതാനത്തേക്ക് എത്തിക്കഴിഞ്ഞാൽ പൊതു സമ്മേളനം ആരംഭിക്കും. കർണ്ണാടകത്തിൽ മത വർഗ്ഗീയത രൂക്ഷമായ സാഹചര്യത്തിലാണ് മതസൗഹാർദ്ദ റാലിയുമായി  സിപിഎം മുന്നോട്ട് വന്നത്.

<div style=”position:relative; padding-bottom:56.25%; overflow:hidden;”><iframe src=”//players.brightcove.net/5798671093001/default_default/index.html?videoId=ref:jw-etdHX7Hs-xe0BVfqu”””””//content.jwplatform.com/players/etdHX7Hs-xe0BVfqu.html” target=”_blank” data-saferedirecturl=”//www.google.com/url?hl=en&q=//content.jwplatform.com/players/etdHX7Hs-xe0BVfqu.html&source=gmail&ust=1488100208861000&usg=AFQjCNHh0Txrtm6pU3PAzqP46HAoBOzdhQ”>content.jwplatform.com/players/etdHX7Hs-xe0BVfqu.html” width=”100%” height=”100%” frameborder=”0″ scrolling=”auto” allowfullscreen style=”position:absolute;”></iframe></div>

 

അതേസമയം സംഘപരിവാർ സംഘടനകൾ മംഗളൂരുവിൽ നടത്തിയ ഹർത്താൽ ഭാഗികമായിരുന്നു. സിപിഎമ്മിന്റെ പരിപാടിക്ക് പൂർണ്ണ പിന്തുണ നൽകിയ പൊലീസ് നിരോധനാജ്ഞയിൽ നിന്ന് സിപിഎം പരിപാടിക്ക് വരുന്നവരെ ഒഴിവാക്കിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ