കൊല്‍ക്കത്ത: ഒന്നാം ലോക മഹായുദ്ധം അവസാനിച്ചിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ട്. ലോകമെങ്ങും ലോകമഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങുകള്‍ ആചരിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുളള നയതന്ത്ര കാര്യ ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്തയിലെ ഒന്നാം ലോക മഹായുദ്ധ അനുസ്മരണ കുടീരത്തില്‍ പൂക്കള്‍ അര്‍പ്പിച്ച് ആദരമറിയിച്ചു.

ഒരു കോടിയിലധികം സൈനികര്‍ മരണപ്പെട്ട ഒന്നാം ലോക മഹായുദ്ധം 1918 നവംബര്‍ 11നായിരുന്നു അവസാനിച്ചത്. യുറോപ്പ് കേന്ദ്രമാക്കി 1914 ജൂലൈ 28 മുതൽ 1918 നവംബർ 11 വരെ നടന്ന ലോക യുദ്ധത്തെയാണ് ഒന്നാം ലോകമഹായുദ്ധം എന്നു പറയുന്നത്. 90 ലക്ഷത്തിലധികം പോരാളികളും 70 ലക്ഷത്തിലധികം സാധാരണക്കാരും ഈ യുദ്ധത്തിന്റെ ഭാഗമായി മരണപ്പെട്ടു. യുദ്ധത്തിലേർപ്പെട്ട രാജ്യങ്ങളുടെ സാങ്കേതികവും വ്യാവസായികവുമായ വളർച്ചയും രാഷ്ട്രിയ ഇടപെടലുകളും യുദ്ധത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. ലോകം കണ്ട ഏറ്റവും ക്രുരമായ യുദ്ധങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ യുദ്ധം പങ്കെടുത്ത രാജ്യങ്ങളിൽ വിപ്ലവങ്ങൾ ഉൾപ്പെടെ വളരെ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കും വഴിവച്ചു.


ലോകത്തിലെ എല്ലാ സാമ്പത്തിക ശക്തികളും യുദ്ധത്തിന്റെ രണ്ടു വിരുദ്ധ ചേരികളിലുമായി സ്ഥാനം പിടിച്ചു. ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യ ശക്തികളും ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയശക്തികളുമായിരുന്നു യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്.മൂന്നാം മുന്നണിയിൽ ഉൾപെട്ടിരുന്ന ഇറ്റലി കേന്ദ്രിയ ശക്തികളോടു ചേരാതെ സഖ്യ കക്ഷികളോടു ചേർന്നു. പിന്നീട് സഖ്യ കക്ഷികൾ പുനക്രമീകരിക്കപ്പെടുകയും യുദ്ധം പുരോഗമിക്കുന്നതിനനുസരിച്ച്‌ കുടുതൽ രാജ്യങ്ങൾ അംഗങ്ങളാവുകയും ചെയ്തു.

ഇറ്റലി, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ സഖ്യകക്ഷികളോടും ഓട്ടോമൻ ചക്രവർത്തിയും ബൽഗരിയയും കേന്ദ്രിയ ശക്തികളോടും ചേർന്നു. 60 ദശലക്ഷം യൂറോപ്യന്മാർ ഉൾപ്പെടെ 70 ദശലക്ഷം സൈനിക ഉദ്യോഗസ്ഥരാണ് ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നായ ഇതിൽ ഒന്നിച്ചു ചേർക്കപ്പെട്ടത്. ഓസ്ട്രിയ-ഹംഗറിയുടെ ഫെർഡിനാൻഡും കിരിടവകാശിയുമായ ആര്‍ച്ചഡൂക്ക് ഫ്രാന്‍സ്, സരാജെവോയിലെ യുഗോസ്ലാവിയാൻ ദേശീയതവാദിയായ ഗവരില്ലോ പ്രിന്സിപ്പിനാൽ കൊല ചെയ്യപ്പെട്ടതാണ് യുദ്ധത്തിനു മൂലകാരണം.

ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യ ശക്തികളും ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയശക്തികളുമായിരുന്നു യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്. വെഴ്സായ് ഉടമ്പടി ഒപ്പുവച്ചതിനു ശേഷം ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook