ഇന്ത്യയടക്കം ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും ഇന്ന് ചാന്ദ്ര വിസ്മയം നേരിൽ കാണും. ഇന്ന് കണ്ടില്ലെങ്കിൽ ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ആർക്കും ഈ വിസ്മയം കാണാൻ സാധിച്ചേക്കില്ല.

Read More: ഇന്ന് സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍, മറക്കാതെ ആകാശത്തേയ്ക്ക് നോക്കൂ, ചുവന്ന ചന്ദ്രനെ കാണാം

ബ്ലൂമൂൺ, സൂപ്പർമൂൺ, ബ്ലഡ് മൂൺ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങൾ ഒരേസമയം ഇന്ന് സന്ധ്യയ്ക്ക് മാനത്ത് കാണാനാകും. ഇവ മൂന്നും ഒരുമിച്ച് സംഭവിക്കുന്നു എന്നതാണ് ഇന്നത്തെ ചന്ദ്രഗ്രഹണത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്. ചന്ദ്രശോഭ 30 ശതമാനത്തോളം വർദ്ധിക്കുമ്പോൾ വലിപ്പം ഏഴ് ശതമാനം വർദ്ധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

ബ്ലൂമൂൺ, സൂപ്പർമൂൺ, ബ്ലഡ് മൂൺ പ്രതിഭാസങ്ങൾ ഒരുമിച്ച് സംഭവിക്കുന്നതിനാൽ ഇന്നത്തെ ചന്ദ്രന് കടും ഓറഞ്ച് നിറമായിരിക്കും. വൈകിട്ട് 6.21 നും 7.37 നും ഇടയിൽ ഈ പ്രതിഭാസം കേരളത്തിൽ ദർശിക്കാനാകും. എന്നാൽ ആകാശം ഈ സമയത്ത് മേഘാവൃതമായാൽ ഒന്നര നൂറ്റാണ്ടിനിടെ സംഭവിക്കുന്ന അപൂർവ്വ പ്രതിഭാസം കേരളത്തിന് നഷ്ടമാകും.

Read More: ചന്ദ്രഗ്രഹണം: മിത്തുകളും അന്ധവിശ്വാസങ്ങളും

1866 മാർച്ച് 31 നാണ് ഈ പ്രതിഭാസം മുൻപ് ഉണ്ടായത്. ഒന്നര നൂറ്റാണ്ടിനിടെ സംഭവിക്കുന്ന ഇന്നത്തെ പ്രതിഭാസം നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവുന്നതാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ