ജനതാ കര്‍ഫ്യൂ എല്ലാ തലമുറയും ഓര്‍ത്തുവെക്കുമെന്ന് മോദി

ജനത കര്‍ഫ്യൂ ലോകത്തിനാകെ അച്ചടക്കത്തിന്റെ അസാധാരണമായ ഉദാഹരണമായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു

Narendra Modi

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് 2020ൽ ജനതാ കർഫ്യൂ എർപ്പെടുത്തിയതും പാത്രം കൊട്ടി ആരോഗ്യ പ്രവർത്തകരെ ആദരിച്ചതുമൊക്കെ എല്ലാ തലമുറയും ഓർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിന്റെ 75-ാം അധ്യായത്തില്ലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

2020 മാര്‍ച്ച് 22ന് രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുമണിവരെയായിരുന്നു ജനത കര്‍ഫ്യൂ. ഈ സമയങ്ങളില്‍ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും വൈകിട്ട് അഞ്ചുമണിക്ക് പാത്രം കൊട്ടണമെന്നായിരുന്നു (താലി ബജാവോ) ആഹ്വാനം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും അഭിവാദ്യം അര്‍പ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്.

ജനത കര്‍ഫ്യൂ ലോകത്തിനാകെ അച്ചടക്കത്തിന്റെ അസാധാരണമായ ഉദാഹരണമായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

“കഴിഞ്ഞ മാര്‍ച്ചില്‍ ലോകത്തിന് മുഴുവന്‍ അച്ചടക്കത്തിന്റെ പാഠം പഠിപ്പിച്ച ജനതാ കര്‍ഫ്യൂവിന് നമ്മള്‍ സാക്ഷ്യം വഹിച്ചു. വരും തലമുറ ജനതാ കര്‍ഫ്യൂവും പാത്രം കൊട്ടി കൊറോണാ പോരാളികളെ രാജ്യം ആദരിച്ചതും ഓര്‍ക്കും,” മോദി പറഞ്ഞു.

രാജ്യത്ത് തുടരുന്ന കോവിഡ് വാക്‌സിനേഷനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. “ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിയാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ജൗന്‍പുരില്‍ 109 വയസ്സുള്ള സ്ത്രീ വാക്‌സിന്‍ സ്വീകരിച്ചു. അതുപോലെ ഡല്‍ഹിയില്‍ 107 വയസ്സുള്ളയാളും സ്വമേധയാ വാക്‌സിന്‍ സ്വീകരിച്ചു,” പ്രധാനമന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ചെന്ന റെക്കോഡ് സ്വന്തമാക്കിയതിന് വനിതാ ക്രിക്കറ്റ് താരം മിഥാലി രാജിനെയും സ്വിസ് ഓപ്പണ്‍ സൂപ്പര്‍ 300 ടൂര്‍ണമെന്റില്‍ വെള്ളിമെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coming generations will remember janata curfew says pm modi

Next Story
മ്യാൻമറിൽ സൈന്യത്തിന്റെ ആക്രമണത്തിൽ 91 പേർ കൊല്ലപ്പെട്ടു
The moderation of comments is automated and not cleared manually by malayalam.indianexpress.com