ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയെ അധിക്ഷേപിച്ച സംഭവത്തില്‍ സ്റ്റാന്‍ഡ് അപ് കോമേഡിയന്‍ കുനാല്‍ കംറയ്ക്കു ഇൻഡിഗോ എയർലൈൻസ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കുനാൽ കംറ.
ഇൻഡിഗോയ്‌ക്ക് കുനാൽ കംറ ലീഗൽ നോട്ടീസ് അയച്ചു. ഇൻഡിഗോ തന്നോട് മാപ്പു പറയണമെന്നും 25 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഇൻഡിഗോയുടെ നടപടിയെന്ന് കുനാൽ കംറ പറഞ്ഞു. ആറ് മാസത്തെ വിലക്കാണ് ഇൻഡിഗോ കുനാൽ കംറയ്‌ക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
Read Also: ഇത് വരെ രാജ്യം കണ്ടതില്‍ ഏറ്റവും നീളം കൂടിയ ബജറ്റ് അവതരണം
മുംബൈയില്‍ നിന്ന് ലക്‌നൗവിലേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍വച്ചാണു കുനാല്‍ കംറ അര്‍ണാബ് ഗോസാമിയെ പരിഹസിച്ചത്. സഹയാത്രികനായിരുന്ന അര്‍ണാബിനെ പരിഹസിച്ച് സംസാരിക്കുന്നതിന്റെ വീഡിയോ കുനാല്‍ തന്നെയാണു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ‘എന്റെ ഹീറോയ്ക്കു വേണ്ടി, എന്റെ രോഹിതിനുവേണ്ടി ഞാനിതു ചെയ്തു’ എന്നു പറഞ്ഞുകൊണ്ടാണു സംഭവത്തിന്റെ വീഡിയോ പങ്കുവച്ചത്.
I did this for my hero…
I did it for Rohit pic.twitter.com/aMSdiTanHo— Kunal Kamra (@kunalkamra88) January 28, 2020
കുനാല്‍ കംറയോട് പ്രതികരിക്കാതെ നിശബ്ദനായി ഇരിക്കുകയായിരുന്ന അര്‍ണാബിനെ തുടര്‍ന്നും പരിഹസിക്കുന്ന രീതിയാണു കുനാല്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്നാണ് കുനാലിനെതിരെ നടപടിയെടുക്കാന്‍ വിമാന കമ്പനി തീരുമാനിച്ചത്. ഇത്തരം പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും കുനാലിന് ആറു മാസത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയാണെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.