scorecardresearch

കൊളംബിയയില്‍ വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 200 പേര്‍ മരിച്ചു

ദുരന്തത്തില്‍ വീടുകള്‍ക്ക് പുറമെ നിരവധി പാലങ്ങളും വാഹനങ്ങളും മരങ്ങളും ഒലിച്ച് പോയിട്ടുണ്ട്

ദുരന്തത്തില്‍ വീടുകള്‍ക്ക് പുറമെ നിരവധി പാലങ്ങളും വാഹനങ്ങളും മരങ്ങളും ഒലിച്ച് പോയിട്ടുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കൊളംബിയയില്‍ വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 200 പേര്‍ മരിച്ചു

മൊക്കോവോ: കൊളംബിയയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലുണ്ടായ കനത്ത വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 200ലധികം പേര്‍ മരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 202 പേര്‍ക്ക് പരിക്കേറ്റു. 300ലധികം പേരെ കാണാതായിട്ടുണ്ട്. നൂറുകണക്കിന് ആളുകള്‍ക്കാണ് ദുരന്തത്തില്‍ വീട് നഷ്ടമായത്.

Advertisment

publive-image

മോകോവ നഗരത്തിൽ വെള്ളിയാഴ്ചയാണ് മണ്ണിടിച്ചിലുണ്ടാകുന്നത്. നിരവധി വീടുകളും പാലങ്ങളും വാഹനങ്ങളും ഒലിച്ചുപോയി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കൊളംബിയ പ്രസിഡന്‍റ് ജുവാൻ മനുവൽ സാന്‍റോസ് ദുരന്തമേഖല സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപ്രതീക്ഷിതമായ ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

publive-image

അടിയന്തരമായി വിവിധ സേനവിഭാഗങ്ങളോട് ദുരന്തമുഖത്ത് എത്താനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

പെറുവിലും എക്വഡോറിലും കനത്ത മഴയുണ്ടായിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കൊളംബിയന്‍ നഗരമായ മൊക്കോവ പ്രവിശ്യയിലാണ് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത്.

Advertisment

publive-image

ദുരന്തത്തില്‍ വീടുകള്‍ക്ക് പുറമെ നിരവധി പാലങ്ങളും വാഹനങ്ങളും മരങ്ങളും ഒലിച്ച് പോയിട്ടുണ്ട്. പ്രവിശ്യയില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. അയല്‍ രാജ്യങ്ങളോട് കൊളംബിയ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. വ്യോമസേന പുറത്തുവിട്ട ആകാശദൃശ്യങ്ങളില്‍ റോഡുകള്‍ മുഴുവന്‍ ചളിയില്‍ പുതഞ്ഞുകിടക്കുകയാണ്. വീടുകളും പൂര്‍ണമായും തകര്‍ന്നതും ദൃശ്യങ്ങളില്‍ കാണാം.

Columbia Landslide Flood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: