ന്യൂ​ഡ​ൽ​ഹി: ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിലേക്ക് ചരിത്രപരമായ പ്രവേശനം നേടി വനിത അഭിഭാഷക. സുപ്രീം കോടതിയിലെ മുതിർന്ന വനിത അഭിഭാഷക ഇന്ദു മൽഹോത്രയാണ് നേരിട്ട് സുപ്രീം കോടതി ജസ്റ്റിസായി നിയമിക്കപ്പെടുന്നത്. മ​ല​യാ​ളി​യാ​യ ജ​സ്റ്റീ​സ് കെ.​എം ജോ​സ​ഫി​നെ​യും ഇന്ദു മ​ൽ​ഹോ​ത്ര‍യെയും സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യി നി​യ​മി​ക്കാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ കൊ​ളീ​ജി​യം ശുപാർശ ചെയ്തു.

ആ​റ് ഒ​ഴി​വി​ലേ​ക്കാ​ണ് ഇ​പ്പോ​ൾ ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ കൊ​ളീ​ജി​യം ര​ണ്ടു പേ​രെ ശു​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇതാദ്യമായാണ് വനിത അഭിഭാഷകയ്ക്ക് സുപ്രീം കോടതിയിൽ ജഡ്ജിയായി നേരിട്ട് നിയമനം ലഭിക്കുന്നത്. ഏഴ് വർഷം മുൻപ് ഇന്ദുവിനെ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരിലൊരാളായി പ്രഖ്യാപിച്ചിരുന്നു. ഈ പദവിയിലെത്തിയ രണ്ടാമത്തെ അഭിഭാഷകയായിരുന്നു അവർ.

സുപ്രീം കോടതിയിൽ 25 ജസ്റ്റിസുമാരിൽ, ജസ്റ്റിസ് ആർ.ഭാനുമതി മാത്രമാണ് വനിത സാന്നിദ്ധ്യം. 2014 ഓഗസ്തിലാണ് ഭാനുമതിക്ക് നിയമനം ലഭിച്ചത്. മ​ല​യാ​ളി​യാ​യ ജ​സ്റ്റീ​സ് ഫാ​ത്തി​മാ ബീ​വി​യാ​ണ് ആ​ദ്യ​ത്തെ സു​പ്രീം കോ​ട​തി വ​നി​താ ജ​ഡ്ജി. സുപ്രീം കോടതി ജസ്റ്റിസാകുന്ന ആറാമത്തെ വനിതയാണ് ഭാനുമതി. ഏഴാമത്തെയാളായി ഇന്ദു മൽഹോത്ര അധികാരമേറ്റേക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ