പ്രയാഗ്‌രാജ്: പ്രയാഗ്‌രാജിലെ ഝുസിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ശിവ് സാഗര്‍ (24) എന്നയാളാണ് അറസ്റ്റിലായത്. അമിത് പാസി (23), വിനീത് (25) എന്നിവര്‍ക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്.

മുഖത്തും സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായി പരുക്കേറ്റ യുവതി പ്രയാഗ്‌രാജിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

‘മുഖ്യ പ്രതി ശിവ് സാഗറിനെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മറ്റ് രണ്ടു പ്രതികളായ അമിതിനും വിനീതിനുമായുള്ള തിരച്ചിലിലാണ്,’ പ്രയാഗ്‌രാജ് അഡീഷണല്‍ എസ്‌പി നരേന്ദ്ര കുമാര്‍ സിങ് വ്യക്തമാക്കി. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടിയുടെ പിതാവാണ് മകള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി പരാതി നല്‍കിയത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി വീട്ടിലെത്തിയ പെണ്‍കുട്ടി ശനിയാഴ്ച രാവിലെ കോളേജിലേക്ക് തിരിച്ചു പോകവെയാണ് അപകടമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു.

‘പെണ്‍കുട്ടി ബസ് കാത്തു നില്‍ക്കുമ്പോള്‍ ശിവ് സാഗര്‍ കാറില്‍ വന്നു. രണ്ടു പേര്‍ക്കും പരസ്പരം അറിയാമായിരുന്നു. വാരണാസിവരെ ലിഫ്റ്റ് തരാമെന്ന് പറഞ്ഞപ്പോള്‍ പെണ്‍കുട്ടി കാറില്‍ കയറി,’ പ്രയാഗ്‌രാജ് സര്‍ക്കിള്‍ ഓഫീസര്‍ ആദേശ് കുമാര്‍ ത്യാഗി പറയുന്നു. പിന്നീട് ശിവ് സാഗര്‍ തന്റെ സുഹൃത്തായ അമിതിനേയും ബന്ധുവായ വിനീതിനേയും വിളിച്ചതായും ത്യാഗി പറയുന്നു.

‘ഇരുവരും വന്ന് വണ്ടിയില്‍ കയറി. ശിവ് സാഗര്‍ കാര്‍ വിനീതിന്റെ ഝുസിയിലെ വീട്ടിലേക്ക് കൊണ്ടു പോയി. വിനീത് തനിച്ചായിരുന്നു താമസം. മൂന്ന് പ്രതികളും മദ്യപിച്ചിരുന്നു. അവിടെ വച്ച് അവര്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു. പിന്നീട് അമിതും വിനീതും സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. അമിതമായി മദ്യപിച്ചിരുന്നതിനാല്‍ ശിവ് സാഗറിന് പോകാന്‍ കഴിഞ്ഞില്ല. പെണ്‍കുട്ടി തന്റെ രക്ഷിതാക്കളെ വിളിക്കുകയും അവര്‍ വിനീതിന്റെ വീട്ടില്‍ എത്തുകയും ചെയ്തു,’ ത്യാഗി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ