ചെന്നൈ: കോളേജ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്നു. ചെന്നൈ കെകെ നഗറിലെ സ്വകാര്യ കോളേജിൽ ബികോം വിദ്യാർത്ഥിനിയായ അശ്വിനിയാണ് കൊല്ലപ്പെട്ടത്. കോളേജിനു മുന്നിൽവച്ച് അശ്വിനിയെ അളകേശൻ എന്ന യുവാവ് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അശ്വിനിയുടെ കഴുത്തറുത്തശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

അശ്വിനിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അശ്വിനിയോട് എന്തെങ്കിലും വിരോധം യുവാവിന് ഉണ്ടായിരുന്നോവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം, അളകേശനെതിരെ അശ്വനി പൊലീസിൽ പരാതി നൽകിയിരുന്നതായും ഇതിൽ ഒരു നടപടിയും പൊലീസ് സ്വീകരിച്ചില്ലെന്നും റിപ്പോർട്ടുണ്ട്. തന്നെ ശല്യം ചെയ്യുന്നുവെന്ന് കാട്ടിയാണ് അശ്വിനി പരാതി നൽകിയതെന്നാണ് വിവരം. കൊല്ലപ്പെട്ട അശ്വിനിയും അളകേശനും ഒരേ നാട്ടുകാരാണെന്നും റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ