/indian-express-malayalam/media/media_files/uploads/2023/06/Russia-Ukraine.jpg)
കീവ്: ദക്ഷിണ യുക്രൈനിലെ റഷ്യന്‍ നിയന്ത്രണത്തിലുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കഖോവ്ക ഡാം തകര്‍ന്നതില്‍ ഇരുരാജ്യങ്ങളിലും കടുത്ത ആശങ്ക. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ഡാമിന്റെ സമീപ പ്രദേശത്ത് താമസിപ്പിക്കുന്നവരെ ഒഴിപ്പിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഡാം തകര്‍ന്നതില്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് റഷ്യയും യുക്രൈനും.
എന്നാല്‍ ആരോപണങ്ങളുടെ വസ്തുത എന്തെന്നതില്‍ വ്യക്തതയില്ല. ഡാം തകര്‍ന്നതിന് പിന്നാലെ തന്നെ തെരുവുകള്‍ വെള്ളം കൊണ്ട് നിറഞ്ഞിരുന്നു. അടിയന്തരമായുള്ള ഒഴുപ്പിക്കല്‍ നടപടികളാണ് യുക്രൈനില്‍ നിലവില്‍ നടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ റഷ്യയുടെ നിയന്ത്രണത്തിലുള്ള ക്രമിയയിലേക്കുള്ള കുടിവെള്ള വിതരണത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
You have also seen how powerful Dnipro is. This video of a washed away house has gone viral. 4/ pic.twitter.com/bR7XEEefNG
— Tymofiy Mylovanov (@Mylovanov) June 6, 2023
ജനങ്ങള്‍ക്ക് അതിവേഗം പ്രദേശത്ത് നിന്ന് ഒഴിയുന്നതിനായി ട്രെയിനുകളും ബസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് 22,000 പേരാണ് അപകട സാഹചര്യത്തിലുള്ളത്. യുക്രൈന്‍ മേഖലയില്‍ 16,000 പേരും ബാധിക്കപ്പെടുമെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇതുവരെ മരണങ്ങള്‍ സംഭവിച്ചിട്ടില്ല.
16-ാം മാസത്തിലെത്തി നില്‍ക്കുന്ന യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ മറ്റൊരു വഴിത്തിരിവായിരിക്കുകയാണ് ഡാമിന്റെ തകര്‍ച്ച. ഇരുവിഭാഗങ്ങളും ബാധിക്കപ്പെട്ടതിനാല്‍ ഡാം തകര്‍ന്നതുകൊണ്ട് ആര്‍ക്കാണ് നഷ്ടമെന്നും ലാഭമെന്നും പ്രാഥമിക ഘട്ടത്തില്‍ വിലയിരുത്താനാകില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡാമിന്റെ തകര്‍ച്ച മൂലം കനത്ത ആഘാതം യുക്രൈനില്‍ സംഭവിക്കുന്നതായാണ് പുറത്ത് വരുന്ന വീഡിയോകളില്‍ നിന്ന് മനസിലാകുന്നത്. കെട്ടിടങ്ങളുടെ രണ്ടാം നിലയില്‍ വരെ വെള്ളമെത്തുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ വീഡിയോയുടെ ആധികാരിത സംബന്ധിച്ച് സ്ഥിരീകരണം നടത്താന്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് സാധിച്ചിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us