/indian-express-malayalam/media/media_files/uploads/2022/10/coimbatore-blast.jpg)
കൊല്ലപ്പെട്ട യുവാവ് ജമേഷ മുബിന്‍ (ഇടത്), സ്ഫോടനത്തിൽ തകർന്ന കാർ (വലത്)
കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഓടുന്ന കാറിനുള്ളിലുണ്ടായ സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത. എന്‍ജിനിയറിങ് ബിരുദധാരിയായ ജമേഷ മുബിന്‍ (25) ആണ് ഇന്നലെ പുലർച്ചെ ടൗൺ ഹാളിനു സമീപമുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. യുവാവിന്റെ മരണം ചാവേറാക്രമണമെന്നാണ് സൂചന. യുവാവിന്റെ വീട്ടിൽ നടന്ന പരിശോധനയിൽ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയതാണ് ചാവേർ ആക്രമണമെന്ന സംശയത്തിന് കാരണം.
2019 ൽ ഐഎസ് ബന്ധം സംശയിച്ച് കൊല്ലപ്പെട്ട യുവാവിനെ എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട്. ഇയാളുടെ വീട്ടിൽ അന്ന് എൻഐഎ റെയ്ഡും നടന്നിരുന്നു. കാറിൽ ഉണ്ടായിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. കാറിൽനിന്ന് മറ്റൊരു എൽപിജി സിലിണ്ടർ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തിനുപിന്നാലെ കോയമ്പത്തൂർ ജില്ലയിലുടനീളം പൊലീസ് സുരക്ഷ ശക്തമാക്കി. നഗരത്തിൽ പ്രവേശിക്കുന്ന വാഹനങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. സ്ഫോടനം നടന്ന സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കേസ് അന്വേഷിക്കാൻ ആറ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ വി.ബാലകൃഷ്ണൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us