കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി മാനേജിങ് ഡയറക്ടർ പി ആർ കൃഷ്ണകുമാർ അന്തരിച്ചു. 69 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഒരാഴ്ചയിലേറെയിലായി ചികിത്സയിലായിരുന്നു.
ആര്യ വൈദ്യശാല സ്ഥാപകനും ആയുർവേദ വിദഗ്ധനുമായ പിവി രാമവാര്യരുടെ മകനാണ്. പങ്കജംവാരസ്യാരാണ് മാതാവ്. അവിവാഹിതനാണ്. കോയമ്പത്തൂരിൽ രാമനാഥപുരത്തെ രാജമന്ദിരത്തിലായിരുന്നു താമസം. 1994ലാണ് ആര്യ വൈദ്യ ഫാർമസിയുടെ നേതൃത്വം ഏറ്റെടുത്തത്. 2009-ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.
പി ആർ കൃഷ്ണകുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ആയുർവേദ മേഖലയുടെ വളർച്ചയ്ക്ക് വലിയ സംഭാവന നൽകിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.