scorecardresearch

മദ്യത്തില്‍ കണ്ണുനട്ട് 'കോക്ക്'; ചരിത്രത്തില്‍ ആദ്യമായി കൊക്കക്കോള കമ്പനി മദ്യം പുറത്തിറക്കുന്നു

3 മുതല്‍ 8 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുളള പാനീയമാണ് അവതരിപ്പിക്കുന്നത്

3 മുതല്‍ 8 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുളള പാനീയമാണ് അവതരിപ്പിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
മദ്യത്തില്‍ കണ്ണുനട്ട് 'കോക്ക്'; ചരിത്രത്തില്‍ ആദ്യമായി കൊക്കക്കോള കമ്പനി മദ്യം പുറത്തിറക്കുന്നു

Coca-Cola Zero Sugar Launch

125 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ ആദ്യമായി കൊക്കക്കോള കമ്പനി മദ്യം പുറത്തിറക്കുന്നു. വീര്യം കുറഞ്ഞ രീതിയില്‍ ലഹരിയുളള ആല്‍ക്കോപോപ് പാനീയങ്ങള്‍ പോലെയുളള ഉത്പന്നമാണ് കമ്പനി അവതരിപ്പിക്കുന്നത്. ജപ്പാനിലാണ് കമ്പനി ആദ്യം ഉത്പന്നം പുറത്തിറക്കുക.

Advertisment

3 മുതല്‍ 8 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുളള പാനീയമാണ് അവതരിപ്പിക്കുന്നത്. വിപണി കീഴടക്കാന്‍ കഴിയുന്ന ഉത്പന്നം തന്നെയായിരിക്കും പുറത്തിറങ്ങുക എന്ന് കോള കമ്പനി വ്യക്തമാക്കി. നേരത്തേ വീര്യം കുറഞ്ഞ രീതിയിലുളള മദ്യ പാനീയങ്ങള്‍ കമ്പനി പുറത്തിറക്കിയിട്ടില്ല. നിലവിലത്തെ ഉത്പന്നങ്ങളില്‍ നിന്നും വ്യത്യസ്ഥമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന ചിന്തയാണ് കമ്പനിയെ പുതിയ പരീക്ഷണത്തിലേക്ക് നയിച്ചത്.

ഉത്പന്നം ജപ്പാന് പുറത്തേക്കും വ്യാപിപ്പിക്കുമോയെന്ന് വ്യക്തമല്ല. നിലവില്‍ ജപ്പാനില്‍ ചൂ-ഹി എന്ന പാനീയം ബിയറിന് പകരമായി വ്യാപകമായി വില്‍ക്കപ്പെടുന്നുണ്ട്. ഈ ഉത്പന്നത്തെ ലക്ഷ്യമിട്ടാണ് കൊക്കക്കോളയുടെ പുതിയ പദ്ധതി നിലവില്‍ വരുന്നത്. സ്ത്രീകള്‍ക്ക് ഏറെ പ്രിയ്യപ്പെട്ട പാനീയമാണ് ചൂ-ഹി. ജപ്പാനിലെ പ്രമുഖ പാനീയ കമ്പനികളായ കിറിന്‍, സുണ്ടോരി, അസാഹി എന്നിവരൊക്കെ വ്യത്യസ്തങ്ങളായ പാനീയങ്ങള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് കൊക്കക്കോളയുടെ നീക്കം.

പാനീയങ്ങളില്‍ ഏറെ ജനപ്രിയത നാരങ്ങ, മുന്തിരി, എന്നീ ഫേവറുകള്‍ക്കാണ്. എന്നാല്‍ കൊക്കക്കോളയുടെ മദ്യമുളള പാനീയം ആപ്പിള്‍, പീച്ച്, മുന്തിരി എന്നീ ഫ്ലേവറുകളിലാണ് ഒരുക്കുക. യുവത്വം കൂടുതല്‍ ആരോഗ്യസംരക്ഷണത്തെ കുറിച്ച് ബോധവാന്മാരായതും പാനീയ കമ്പനികള്‍ക്ക് വെല്ലുവിളിയാണ്. അത്കൊണ്ട് തന്നെ മികച്ച ഉത്പന്നം പുറത്തിറക്കുമെന്ന് കൊക്കക്കോള കമ്പനി വ്യക്തമാക്കി.

Advertisment
Alcohol Coca Cola Japan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: