ലക്‌നൗ: ഗോ സംരക്ഷണത്തിന് മുഖ്യസ്ഥാനം നല്‍കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഒരു മനുഷ്യന് ലഭിക്കുന്ന അതേ സാഹചര്യങ്ങള്‍ പശുക്കള്‍ക്കും നല്‍കാന്‍ പരിശ്രമിക്കുന്നവരാണ് ഉത്തര്‍പ്രദേശിലെ അധികൃതര്‍. ജില്ലാ ഭരണകൂടങ്ങളും സംസ്ഥാന ഭരണകൂടവും അതിനുള്ള ശ്രമങ്ങള്‍ നടത്താറുണ്ട്.

ശൈത്യകാലം അടുത്തതോടെ പശുക്കള്‍ക്ക് തണുപ്പില്‍ നിന്ന് രക്ഷ ലഭിക്കാന്‍ കോട്ടുകള്‍ നിര്‍മിക്കുന്ന തിരക്കിലാണ് യുപിയിലെ അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. ചണം കൊണ്ട് നിര്‍മിച്ച കോട്ടുകളാണ് അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പശുക്കള്‍ക്കായി ഒരുക്കുന്നത്. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

Read Also: Horoscope of the Week (Nov 24 -Nov 30 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

“തണുപ്പിനെ പ്രതിരോധിക്കാന്‍ പശുക്കള്‍ക്കായി ചണം കൊണ്ടുള്ള ബാഗുകള്‍ നിര്‍മിച്ചിരുന്നു. എന്നാല്‍, അത് പലപ്പോഴും വീണുപോകുന്നു. അതുകൊണ്ട് കോട്ടുകളായിരിക്കും കൂടുതല്‍ നല്ലതെന്ന് മനസിലാക്കി. കോട്ടുകള്‍ തുന്നാന്‍ രജ്ജു പാണ്ഡെ എന്ന കര്‍ഷകന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ആദ്യം കുറച്ച് കോട്ടുകള്‍ കൊണ്ടുവന്ന് പശുക്കളില്‍ പരീക്ഷിക്കും. പദ്ധതി ഉപകാരപ്രദമാണെന്ന് തോന്നിയാല്‍ ഇത് സംസ്ഥാനം മുഴുവന്‍ ആവിഷ്‌കരിക്കും.” അയോധ്യയിലെ മേയറും ബിജെപി നേതാവുമായ ഋഷികേശ് ഉപധ്യായ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook