scorecardresearch
Latest News

നാവിക സേന ആസ്ഥാനത്ത് ഹെലികോപ്റ്റർ ഇടിച്ചിറക്കി: യാത്രക്കാർ രക്ഷപ്പെട്ടു

കൊച്ചി: തീരദേശ സേനയുടെ ഹെലികോപ്റ്റർ കൊച്ചിയിൽ അപകടത്തിൽ പെട്ടു. ഒരു പക്ഷി ഹെലികോപ്റ്ററിൽ ഇടിക്കുമെന്ന ഘട്ടം വന്നപ്പോൾ പൈലറ്റ് ഹെലികോപ്റ്റന്റ റൺവേയിൽ ഇടിച്ചിറക്കുകയായിരുന്നു. ചേതക് ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. ഈ സമയം മൂന്ന് പേർ ഹെലികോപ്റ്ററിന് അകത്ത് ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. ഹെലികോപ്റ്റർ ഇടിച്ചിറക്കിയ ഭാഗത്ത് നാവികസേന വിമാനത്താവളത്തിലെ റൺവേയ്ക്ക് തകരാർ സംഭവിച്ചെന്നാണ് അനൗദ്യോഗിക വിവരം. സംഭവത്തെ കുറിച്ച് ഒൗദ്യോഗിക അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല.

കൊച്ചി: തീരദേശ സേനയുടെ ഹെലികോപ്റ്റർ കൊച്ചിയിൽ അപകടത്തിൽ പെട്ടു. ഒരു പക്ഷി ഹെലികോപ്റ്ററിൽ ഇടിക്കുമെന്ന ഘട്ടം വന്നപ്പോൾ പൈലറ്റ് ഹെലികോപ്റ്റന്റ റൺവേയിൽ ഇടിച്ചിറക്കുകയായിരുന്നു. ചേതക് ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്.

ഈ സമയം മൂന്ന് പേർ ഹെലികോപ്റ്ററിന് അകത്ത് ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. ഹെലികോപ്റ്റർ ഇടിച്ചിറക്കിയ ഭാഗത്ത് നാവികസേന വിമാനത്താവളത്തിലെ റൺവേയ്ക്ക് തകരാർ സംഭവിച്ചെന്നാണ് അനൗദ്യോഗിക വിവരം. സംഭവത്തെ കുറിച്ച് ഒൗദ്യോഗിക അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Coast guard helicopter hardlanded on naval air station