ന്യൂഡെൽഹി: കൽക്കരി കുംഭകോണക്കേസിൽ മുൻ സിബിഐ ഡയറക്ടർക്ക് എതിരെ സിബിഐ എഫ്ഐആർ സമർപ്പിച്ചു. കേസിലെ പ്രതികളെ രഞ്ജിത്ത് സിൻഹ സഹായിച്ചു എന്ന് കണ്ടെത്തിയതിനെതുടർന്നാണ് എഫ്ഐആർ ഇടാൻ അന്വേഷണ സംഘം തീരുമാനിച്ചത്. കൽക്കരിപ്പാടങ്ങൾ അനുവദിച്ചതിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ സിൻഹ ശ്രമിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. കേസിൽ പ്രതികളായ ഇടപാടുകാരും രാഷ്ട്രീയക്കാരുമായി നിരവധി തവണ രഞ്ജിത് സിൻഹ ഔദ്യോഗിക വസതിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ