scorecardresearch

കല്‍ക്കരി കേസ്: അദാനി എന്റര്‍പ്രൈസസിന് അനുകൂലമായി കോടതി വിധി

വില കൂട്ടിക്കാണിച്ച് 2011 നും 2015 നും ഇടയില്‍ ഇന്തോനേഷ്യയില്‍നിന്ന് 29000 കോടി രൂപയുടെ കല്‍ക്കരി ഇറക്കുമതി ചെയ്തതു സംബന്ധിച്ചാണ് ഡിആര്‍ഐ അന്വേഷണം നടത്തിയത്

വില കൂട്ടിക്കാണിച്ച് 2011 നും 2015 നും ഇടയില്‍ ഇന്തോനേഷ്യയില്‍നിന്ന് 29000 കോടി രൂപയുടെ കല്‍ക്കരി ഇറക്കുമതി ചെയ്തതു സംബന്ധിച്ചാണ് ഡിആര്‍ഐ അന്വേഷണം നടത്തിയത്

author-image
WebDesk
New Update
Gautam Adani,ഗൗതം അദാനി, Gautam Adani DRI,ഗൗതം അദാനി ഡിആര്‍ഐ, Adani Bombay HC Order,അദാനി  ബോംബെ ഹൈക്കോടതി വിധി ഉത്തരവ്,  Adani Enterprises Limited,അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, Adani news,അദാനി വാർത്ത,

മുംബൈ: കല്‍ക്കരി ഇറക്കുമതിക്കേസില്‍ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന് അനുകൂലമായി ബോംബെ ഹൈക്കോടതി വിധി. കേസന്വേഷണം സംബന്ധിച്ച് സിംഗപ്പൂരിലേക്കും മറ്റും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) അയച്ച ഔദ്യോഗിക അഭ്യര്‍ഥനകള്‍ കോടതി റദ്ദാക്കി.

Advertisment

വില കൂട്ടിക്കാണിച്ച് 2011 നും 2015 നും ഇടയില്‍ ഇന്തോനേഷ്യയില്‍നിന്ന് 29000 കോടി രൂപയുടെ കല്‍ക്കരി ഇറക്കുമതി ചെയ്തതു സംബന്ധിച്ചാണ് ഡിആര്‍ഐ അന്വേഷണം നടത്തിയത്. 1962 ലെ കസ്റ്റംസ് നിയമപ്രകാരമാണു അദാനി എന്റര്‍പ്രൈസസ് ഉള്‍പ്പെടെയുള്ള 40 കമ്പനികള്‍ക്കെതിരേ കേസെടുത്തത്. പരസ്പര നിയമ സഹായം സംബന്ധിച്ച കരാറിലേര്‍പ്പെട്ട ഇരു രാജ്യങ്ങള്‍ തമ്മില്‍ കേസന്വേഷണത്തിനു സഹായകരമായ വിവരങ്ങള്‍ ലഭിക്കാന്‍ ലെറ്റര്‍ റൊഗാറ്ററീസ് (എല്‍ആര്‍) നടത്താറുണ്ട്. ഇത്തരം എല്‍ആര്‍ ആണ് അദാനി എന്റര്‍പ്രൈസസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി റദ്ദാക്കിയത്.

അദാനി എന്റര്‍പ്രൈസസിനെക്കൂടാതെ അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ രണ്ട് കമ്പനികള്‍, എസ്സാര്‍ ഗ്രൂപ്പിന്റെ രണ്ട് സ്ഥാപനങ്ങള്‍, ഏതാനും പൊതുമേഖലാ വൈദ്യുതി സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 40 കമ്പനികള്‍ക്കെതിരെയായിരുന്നു ഡി.ആര്‍.ഐ അന്വേഷണം. ഇതുസംബന്ധിച്ച വിവരങ്ങള്‍ക്കായുള്ള വിദേശരാജ്യങ്ങളോടുള്ള എല്‍ആര്‍ ജസ്റ്റിസുമാരായ രഞ്ജിത് മോര്‍, ജസ്റ്റിസ് ഭാരതി എച്ച് ഡാംഗ്രെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണു റദ്ദാക്കിയത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തങ്ങളുടെ നോട്ടീസ് നല്‍കുകയോ തങ്ങളുടെ വിശദീകരണം കേള്‍ക്കുകയോ ചെയ്യാതെയാണ് ഇറക്കുമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാന്‍ ഡിആര്‍ഐ മറ്റു രാജ്യങ്ങളോട് അഭ്യര്‍ഥന നടത്തിയതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Also Read: ജനങ്ങള്‍ക്ക് ഉപകാരമുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയം: മന്‍മോഹന്‍ സിങ്

Advertisment

സിംഗപ്പൂര്‍, ഹോങ്‌കോങ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍നിന്നു വിവരങ്ങള്‍ തേടി 14 എല്‍ആറുകളാണ് ഡിആര്‍ഐ അയച്ചത്. ഇവ ദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് ഹൈക്കോടതിയെ സമീപിച്ചത്. ഈ വര്‍ഷം സെപ്റ്റംബറില്‍ ഹൈക്കോടതി കേസില്‍ ഇടക്കാല സ്‌റ്റേ പുറപ്പെടുവിച്ചു. തുടര്‍ന്ന് ഡിആര്‍ഐ സുപ്രീംകോടതിയെ സമീപിച്ചു. ഈ മാസത്തിനുള്ളില്‍ കേസില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി ഹൈക്കോടതിക്കു നിര്‍ദേശം നല്‍കുകയായിരുന്നു.

ഇന്തോനേഷ്യയിലെ തുറമുഖങ്ങളില്‍നിന്ന് ഇന്ത്യയിലേക്കു നേരിട്ട് കല്‍ക്കരി ഇറക്കുമതി ചെയ്ത ശേഷം മറ്റിടങ്ങളില്‍നിന്ന് കൂടുതല്‍ വിലയ്ക്കു കൊണ്ടുവന്നതാണെന്നു കാണിക്കുവെന്നാണു ഡിആര്‍ഐയുടെ കണ്ടെത്തല്‍. സിംഗപ്പൂര്‍, ഹോങ്കോങ്, ദുബായ്, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇടനിലക്കാരെ ഉപയോഗപ്പെടുത്തിയാണ് ഇന്ത്യന്‍ കമ്പനികള്‍ കല്‍ക്കരി വില കൂടുതല്‍ കാണിച്ച് വിദേശത്ത് സാമ്പത്തിക ലാഭമുണ്ടാക്കുന്നതെന്നും ഡിആര്‍ഐ കണ്ടെത്തിയിരുന്നു.

വാര്‍ത്ത: സൈലീ ദയാല്‍ക്കര്‍, ഖുഷ്ബു നാരായണ്‍

Adani Group Coal Scam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: