ന്യൂഡല്‍ഹി: ജമ്മു താവി-ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസ് പാളം തെറ്റി. ഇന്ന് രാവിലെ ആറ് മണിയോടെ ഡല്‍ഹി സ്റ്റേഷനിലേക്ക് പ്രവേശിക്കവെയാണ് സംഭവം നടന്നത്. എന്നാല്‍ ആര്‍ക്കും പരുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

അടുത്തിടെയായി ട്രെയിന്‍ പാളം തെറ്റുന്ന കാഴ്ച പതിവായിരിക്കുകയാണ്. ഈ മാസം റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ അപകടമാണിത്. സെപ്റ്റംബര്‍ ഏഴിനാണ് ആദ്യത്തെ അപകടമുണ്ടായത്. ജബല്‍പുര്‍ ശക്തിപഞ്ച് എക്സ്പ്രസിന്റെ ഏഴ് കോച്ചുകള്‍ ഉത്തര്‍പ്രദേശിലെ ഒബ്ര ദാം സ്റ്റേഷനു സമീപം പാളം തെറ്റിയിരുന്നു.

ഇതിനു പിന്നാലെയാണ് റാഞ്ചി- ന്യൂഡല്‍ഹി രാജധാനി എക്സപ്രസിന്റെ എന്‍ജിനും അതിനു പിന്നിലെ കോച്ചും പാളം തെറ്റുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്. ഇതേ ദിവസം തന്നെ മഹാരാഷ്ട്രയിലെ ഖണ്ഡാലയില്‍ ഗുഡ്സ് ട്രെയിനും പാളം തെറ്റിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ