scorecardresearch

ഇന്ത്യയിലടക്കം കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിന്റെ അളവ് വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

കോവിഡ് കാലത്ത് (2020) കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിന്റെ അളവ് കുറഞ്ഞിരുന്നു

കോവിഡ് കാലത്ത് (2020) കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിന്റെ അളവ് കുറഞ്ഞിരുന്നു

author-image
WebDesk
New Update
ഇന്ത്യയിലടക്കം കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിന്റെ അളവ് വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

(പ്രതീകാത്മക ചിത്രം)

ന്യൂഡല്‍ഹി: ആഗോള തലത്തില്‍ കാർബൺ ഡൈ ഓക്സൈഡ് (സിഒ2) പുറന്തള്ളുന്നത് ഈ വർഷവും വർദ്ധിച്ചേക്കുമെന്ന് യൂണൈറ്റഡ് നേഷന്‍സ് ക്ലൈമറ്റ് ചെയ്ഞ്ച് കോണ്‍ഫറൻസില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് താപനില 1.5 ഡിഗ്രി സെൽഷ്യസിനപ്പുറം ഉയരാതിരിക്കാനുള്ള സാധ്യത ചുരുക്കുകയും ചെയ്യുന്നു.

Advertisment

നിലവിലെ ട്രെൻഡുകൾ അനുസരിച്ച്, അടുത്ത ഒമ്പത് വർഷത്തിനുള്ളിൽ 1.5 ഡിഗ്രി സെൽഷ്യസ് താപനില മറികടക്കാന്‍ ഏറ്റവും കുറഞ്ഞത് 50 ശതമാനമെങ്കിലും സാധ്യതയുണ്ട്. ആഗോളതാപനത്തിന് കാരണമാകുന്ന ആറ് പ്രധാന ഹരിതഗൃഹ വാതകങ്ങളില്‍ ഒന്നാണ് സിഒ2.

ഭൂവിനിയോഗത്തിലെ മാറ്റങ്ങളും വനനശീകരണവും ഒഴികെയുള്ള മൊത്തം കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം ഏകദേശം 36.6 ബില്യൺ ടൺ ആയിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു, ഇത് മുൻവർഷത്തേക്കാൾ ഒരു ശതമാനം കൂടുതലാണ്. വനനശീകരണം പോലുള്ള ഭൂവിനിയോഗ മാറ്റങ്ങളിൽ നിന്ന് പുറത്തുവരുന്ന സിഒ2 3.9 ബില്യൺ ടൺ കൂടി സംഭാവന ചെയ്യുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയില്‍ പോയ വര്‍ഷത്തേക്കാള്‍ ആറ് ശതമാനം കൂടുതലായിരിക്കും പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ്. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്ന ചൈനയില്‍ ഒരു ശതമാനം കുറവും സംഭവിച്ചേക്കും. എന്നാല്‍ പട്ടികയില്‍ രണ്ടാമതുള്ള അമേരിക്കയിലും വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Advertisment

കോവിഡ് കാലത്ത് (2020) കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിന്റെ അളവ് കുറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷവും കുറവായിരുന്നു. എന്നാല്‍ ഈ വര്‍ഷം 2019-നേക്കാള്‍ ഉയര്‍ന്ന അളവിലായിരിക്കും പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Climate Change India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: