ന്യൂഡൽഹി: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ 47 അംഗ മന്ത്രിസഭയിലെ വകുപ്പുകള്‍ നിശ്ചയിച്ചു. ഗവർണർ രാം നായികിനെ സന്ദർശിച്ച് മുഖ്യമന്ത്രി ആദിത്യനാഥ് മന്ത്രിമാരുടെയും അവരുടെ വകുപ്പുകളുടെയും പട്ടിക കൈമാറി.

ആഭ്യന്തര വകുപ്പും ധനകാര്യവും മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുക. ഉപമുഖ്യമന്ത്രിയും യുപി ബിജെപി അധ്യക്ഷനുമായ കേശവ് പ്രസാദ് മൗര്യക്ക് പൊതുമരാമത്തു വകുപ്പ് നൽകി. മറ്റൊരു ഉപമുഖ്യമന്ത്രിയായ ദിനേശ് ശർമ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യും.

റീത്ത ബഹുഗുണ ജോഷിക്ക് വനിതാ, ശിശുക്ഷേമ, ടൂറിസം വകുപ്പുകളാണ് നൽകിയിരിക്കുന്നത്. ക്രിക്കറ്റ് താരമായിരുന്ന ചേതൻ ചൗഹാൻ കായിക മന്ത്രാലയത്തിന്‍റെ ചുമതല വഹിക്കും.
ന്യനപക്ഷ ക്ഷേമവകുപ്പ് മൊഹ്സിന്‍ റാസ കൈകാര്യം ചെയ്യും. ശ്രീകാന്ത് ശര്‍മ്മയ്ക്ക് വൈദ്യുതി വകുപ്പാണ് നല്‍കിയിരിക്കുന്നത്. ധനകാര്യ വകുപ്പ് രാജേഷ് അഗര്‍വാളിനാണ്. വനിതാ വികസന വകുപ്പ് സ്വാതി സിംഗിന് ലഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ