/indian-express-malayalam/media/media_files/uploads/2021/04/uddhav.jpg)
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിക്കില്ലെങ്കിലും നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. ഇന്ന് രാത്രി എട്ടുമുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ആരോഗ്യ മേഖലയിലെ സംവിധാനങ്ങൾ സംസ്ഥാന സർക്കാർ തുടർച്ചയായി നവീകരിക്കുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമാണെന്ന് ഉദ്ദവ് താക്കറെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് മെഡിക്കല്‍ ഓക്‌സിജന്റെ ദൗര്‍ലഭ്യം നേരിടുന്നുണ്ട്. മറ്റുസംസ്ഥാനങ്ങളില്‍നിന്ന് ഓക്‌സിജന്‍ എത്തിക്കാന്‍ വ്യോമസേനയുടെ സഹായം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ആശുപത്രി കിടക്കകളുടെയും ആന്റിവൈറല്‍ മരുന്നായ റെംഡിസിവിറിന്റെയും ദൗര്‍ലഭ്യവും സംസ്ഥാനത്തുണ്ട്. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോളും സംസ്ഥാനം കടുത്ത സമ്മര്‍ദത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡിന്റെ രണ്ടാം തരംഗം പടർന്നു പിടിക്കുന്ന സംസ്ഥാനത്ത്, ദിവസേന രാത്രി കർഫ്യൂകൾ കൂടാതെ വാരാന്ത്യ ലോക്​ഡൗണുമുണ്ട്.
നിലവിൽ രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി തുടരുന്നത് മഹാരാഷ്ട്രയിലാണ്. ആറ് ലക്ഷത്തിനധികം സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us