scorecardresearch

മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്; വികസനം ചർച്ചയാകും

രണ്ടാം തവണ അധികാരത്തിലെത്തിയതിന് ശേഷം മുഖ്യമന്ത്രിയുടെ ആദ്യ ഡല്‍ഹി സന്ദര്‍ശനമാണിത്

മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്; വികസനം ചർച്ചയാകും

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഡല്‍ഹി സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

വൈകിട്ട് നാല് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കെ-റെയില്‍ അടക്കമുള്ള വികസന പദ്ധതികള്‍ ചര്‍ച്ചയാകും. കേരളത്തിലെ കോവിഡ് സാഹചര്യം മുഖ്യമന്ത്രി അറിയിക്കും. വാക്സിന്‍ സംബന്ധിച്ചുള്ള കൂടുതല്‍ സഹായങ്ങളും ചര്‍ച്ചയാകും.

ഉച്ചയ്ക്ക് 12.30 ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയുമായും മൂന്ന് മണിക്ക് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ മിശ്രയുമായും മുഖ്യമന്ത്രി സംസാരിക്കും.

രണ്ടാം തവണ അധികാരത്തിലെത്തിയതിന് ശേഷം മുഖ്യമന്ത്രിയുടെ ആദ്യ ഡല്‍ഹി സന്ദര്‍ശനമാണിത്. ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രിയെ രാജ്യസഭ എംപി വി. ശിവദാസൻ, റസിഡന്റ് കമ്മീഷണർ സഞ്ജയ് ഗാർഗ്, ഒ.എസ്.ഡി. നീരജ് കുമാർ ഗുപ്ത എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

Also Read: ക്ഷേത്രങ്ങളുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ ബീഫ് നിരോധിക്കും; നിയമ ഭേദഗതിയുമായി അസം സർക്കാർ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Cm pinarayi vijayan meeting with pm modi today