scorecardresearch

ഹിമാചലില്‍ മേഘവിസ്‌ഫോടനങ്ങളും മണ്ണിടിച്ചിലുകളും സംഭവിക്കുന്നത് ആളുകള്‍ മാംസം കഴിക്കുന്നതുകൊണ്ടെന്ന് ഐഐടി ഡയറക്ടര്‍

മൃഗങ്ങളെ കശാപ്പു ചെയ്യുന്നതും പരിസ്ഥിതിയുടെ നാശത്തിനും സഹജീവി ബന്ധമുണ്ടെന്നും ഐഐടി മണ്ഡി ഡയറക്ടര്‍

മൃഗങ്ങളെ കശാപ്പു ചെയ്യുന്നതും പരിസ്ഥിതിയുടെ നാശത്തിനും സഹജീവി ബന്ധമുണ്ടെന്നും ഐഐടി മണ്ഡി ഡയറക്ടര്‍

author-image
WebDesk
New Update
Himachal pradesh| India|flood|

മൃഗങ്ങളെ കശാപ്പു ചെയ്യുന്നതും പരിസ്ഥിതിയുടെ നാശത്തിനും സഹജീവി ബന്ധമുണ്ടെന്നും ഐഐടി മണ്ഡി ഡയറക്ടര്‍| ഫൊട്ടോ; എഎന്‍ഐ

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലുകളും മേഘസ്‌ഫോടനങ്ങളും സംഭവിക്കുന്നത് മൃഗങ്ങളോടുള്ള ക്രൂരത കാരണമെന്ന് ഐഐടി മണ്ഡി ഡയറക്ടര്‍ ലക്ഷ്മിധര്‍ ബെഹ്റ. മാംസം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടന്നതിന്റെ ഉള്‍പ്പെടെ വീഡിയോ വിവാദമായിരിക്കുകയാണ്.

Advertisment

''നമ്മള്‍ മൃഗങ്ങളെ കൊല്ലുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഹിമാചല്‍ പ്രദേശിന് കാര്യമായ തകര്‍ച്ച ഉണ്ടാകും. നിങ്ങള്‍ നിരപരാധികളായ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നു, പരിസ്ഥിതിയുടെ തകര്‍ച്ചയുമായി ഇതിന് ഒരു സഹജീവി ബന്ധമുണ്ട്… അത് നിങ്ങള്‍ക്ക് ഇപ്പോള്‍ കാണാന്‍ കഴിയില്ല, പക്ഷേ അവിടെയുണ്ട്…''

''ഇവിടെ മണ്ണിടിച്ചിലുകളും മേഘസ്‌ഫോടനങ്ങളും മറ്റ് പലതും വീണ്ടും വീണ്ടും ഉണ്ടാകുന്നു, ഇതെല്ലാം മൃഗങ്ങളോടുള്ള ക്രൂരതയുടെ ഫലങ്ങളാണ്… ആളുകള്‍ മാംസം കഴിക്കുന്നു,'' ലക്ഷ്മിധര്‍ ബെഹ്റ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 'നല്ല മനുഷ്യനാകാന്‍, നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്? മാംസാഹാരം കഴിക്കരുത്, ''അദ്ദേഹം പറഞ്ഞു, തുടര്‍ന്ന് മാംസം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.

അതേസമയം വിവാദത്തില്‍ ലക്ഷ്മിധര്‍ ബെഹ്റയില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ നെറ്റിസണ്‍മാരുടെ വിമര്‍ശനത്തിന് ഇടയാക്കി. ''തകര്‍ച്ച പൂര്‍ത്തിയായി. ഈ അന്ധവിശ്വാസികളായ വിഡ്ഢികള്‍ 70 വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ചതെല്ലാം നശിപ്പിക്കും, ''സംരംഭകനും ഐഐടി ഡല്‍ഹി പൂര്‍വ വിദ്യാര്‍ത്ഥിയുമായ സന്ദീപ് മനുധാനെ എക്സില്‍ പറഞ്ഞു.

Advertisment

''ഐഐടി മണ്ഡിയുടെ ഡയറക്ടറെപ്പോലെയുള്ള കാഴ്ചപ്പാടുകള്‍ ഇവിടെ അവതരിപ്പിക്കുന്നത് ഒരു സവിശേഷതയാണ്, ഇത് സങ്കടകരമാണ്. ' ബയോഫിസിക്സ് പ്രൊഫസറായ ഗൗതം മേനോന്‍ പറഞ്ഞു. ഇതാദ്യമായല്ല ലക്ഷ്മിധര്‍ ബെഹ്റ വിവാദ പരാമര്‍ശങ്ങളുമായി രംഗത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷം, 'വിശുദ്ധ മന്ത്രങ്ങള്‍' ജപിച്ചുകൊണ്ട് തന്റെ സുഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റിനെയും കുടുംബത്തെയും 'ദുരാത്മാക്കള്‍' ഒഴിവാക്കുന്നതിന് താന്‍ പ്രവര്‍ത്തിച്ചതായി അവകാശപ്പെട്ട് അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Landslide Rain Himachal Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: