Latest News

റഷ്യയുടെ സ്പുട്‌നിക് വാക്സിൻ: പൂനെയിൽ 17 വോളണ്ടിയർമാർക്ക് വാക്സിൻ ഡോസുകൾ നൽകി

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് വാക്സിനുകൾ നൽകിയതെന്ന് ഡോക്ടർമാർ

Sputnik vaccine india, Sputnik vaccine pune, Sputnik vaccine clinical trials, Sputnik 5 vaccine in india, Covid vaccine india, india vaccine news

റഷ്യയുടെ സ്പുട്‌നിക് വി കൊറോണ വൈറസ് വാക്സിനിന്റെ ഹ്യൂമൻ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി പൂനെയിലെ ഒരു ആശുപത്രിയിൽ 17 സന്നദ്ധ പ്രവർത്തകർക്ക് വാക്സിൻ ഡോസുകൾ നൽകിയതായി ഡോക്ടർമാർ പറഞ്ഞു.

ഗമാലിയ നാഷണൽ റിസർച്ച് സെന്റർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി, റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർ‌ഡി‌എഫ്) എന്നിവരാണ് സ്പുട്നിക് വി വാക്സിൻ വികസിപ്പിച്ചെടുത്തത്. ഇന്ത്യ ഇതിന്റെ 10 കോടിയോളം ഡോസ് വാക്സിൻ കാൻഡിഡേറ്റുകൾ റഷ്യയിൽ നിന്ന് വാങ്ങിയതായാണ് റിപ്പോർട്ടുകൾ.

“ആരോഗ്യമുള്ള പതിനേഴ് വോളന്റിയർമാർക്ക് ഹ്യൂമൻ ട്രയലിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ സ്പുട്നിക് വി വാക്സിൻ നൽകി,” നോബിൾ ഹോസ്പിറ്റലിലെ ക്ലിനിക്കൽ റിസർച്ച് വിഭാഗം മേധാവി ഡോ എസ് കെ റാവത്ത് പറഞ്ഞു.

കുത്തിവയ്പ്പ് പ്രക്രിയ വ്യാഴാഴ്ച ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. “വാക്സിൻ നൽകിയ എല്ലാ സന്നദ്ധ പ്രവർത്തകരും അടുത്ത കുറച്ച് ദിവസത്തേക്ക് നിരീക്ഷണത്തിലായിരിക്കും,” റാവത്ത് കൂട്ടിച്ചേർത്തു.

പരീക്ഷണത്തിൽ പങ്കെടുക്കേണ്ടവർ ആരോഗ്യമുള്ളവരായിരിക്കേണ്ടതിനാലാണ് വോളന്റിയർമാരുടെ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾക്കനുസൃതമായി നടത്തിയതെന്ന് ഡോക്ടർമാർ പറഞ്ഞു.

Web Title: Clinical trial 17 volunteers given russias sputnik v covid 19 vaccine in pune

Next Story
കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയറിയിച്ച് പ്രതിപക്ഷ കക്ഷികൾFarmers Protest, കർഷക സമരം, Delhi Protest, ഡൽഹിയിലെ കർഷക പ്രതിഷേധം, Farmers Protest, കർഷക സമരം പത്താം ദിവസത്തിലേക്ക്, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com