Latest News
ദിലീപിന്റെ ചോദ്യം ചെയ്യല്‍ അഞ്ചാം മണിക്കൂറില്‍; സത്യം പുറത്തുകൊണ്ടുവരുമെന്ന് എഡിജിപി

സാമ്പത്തിക പ്രതിസന്ധി: പണപ്പെരുപ്പം നിയന്ത്രണ വിധേയം, നികുതി സംവിധാനം പരിഷ്‌കരിക്കുമെന്ന് ധനമന്ത്രി

19 ന് പൊതുമേഖലാ ബാങ്ക് മേധാവികളുമായി ചര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമായിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളുടേയും മറ്റും സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പത്രസമ്മേളനം.

പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ നിലനിര്‍ത്താന്‍ സാധിച്ചെന്നും അവര്‍ പറഞ്ഞു. അതേസമയം, നിക്ഷേപ നിരക്ക് കൂടുന്നുണ്ടെന്നും സാമ്പത്തിക മേഖല ശക്തിപ്പെടുന്നുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. നിര്‍മല പരിഷ്‌കരണ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Read More: ‘യുവാക്കളെ ബഹിഷ്‌കരിക്കൂ’; നിര്‍മല സീതാരാമനെതിരെ ഹാഷ്ടാഗുമായി സോഷ്യല്‍ മീഡിയ

ഈ മാസം 19 ന് പൊതുമേഖലാ ബാങ്ക് മേധാവികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. കയറ്റുമതി മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചെറിയ നികുതി കുറ്റങ്ങളെ പ്രോസിക്ക്യൂട്ട് ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കുമെന്നും നിര്‍മല പറഞ്ഞു. നികുതി നടപടികള്‍ ഇനി ഇ-ഫയലിങ്ങിലൂടെ മാത്രമായിരിക്കും. കയറ്റുമതിയ്ക്ക് വായ്പ നല്‍കുന്ന ബാങ്കുകള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുമെന്നും അവര്‍ അറിയിച്ചു.

ദുബായ് ഫെസ്റ്റിവല്‍ മാതൃകയില്‍ നാല് കേന്ദ്രങ്ങളില്‍ വാര്‍ഷിക മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്തുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു. കയറ്റുമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആര്‍ബിഐ പ്രസിദ്ധീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ജിഎസ്ടി, ഐടി റീഫണ്ട് സംവിധാനം ഈ മാസം അവസാനം മുതല്‍. ബാങ്കുകളില്‍ നിന്നും കൂടുതല്‍ വായ്പ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Clear signs of revival in industrial productionnirmala sitharaman press conference

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express