scorecardresearch
Latest News

സ്വവര്‍ഗാനുരാഗി എന്നാരോപിച്ച് പ്ലസ് ടു വിദ്യാർഥിയെ തല്ലിച്ചതച്ചു

കല്ലുകളും ബെല്‍റ്റുകളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം

Murder, Crime

ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ച് 12-ാം ക്ലാസുകാരനെ ആള്‍ക്കൂട്ടം തല്ലിച്ചതച്ചു. ഡല്‍ഹിയിലെ ഷകര്‍പുര്‍ മേഖലയിലെ ഗണേഷ് നഗറിനു സമീപം ഞായറാഴ്ചയായിരുന്നു സംഭവം.

പിതാവിനൊപ്പം ഗണേഷ് നഗറിലേക്കു പോകുകയായിരുന്ന കുട്ടിയുടെ അടുത്ത് ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് സ്വവര്‍ഗാനുരാഗിയെന്നു വിളിച്ചത്. ഇതില്‍ പ്രതിഷേധിച്ചപ്പോള്‍ ബൈക്കില്‍ വന്നവരുമായി തര്‍ക്കം ഉടലെടുത്തു.

സ്ഥലവാസികള്‍ ഇരുകൂട്ടരെയും സമാധാനിപ്പിച്ചതിനെത്തുടര്‍ന്നു ബൈക്കിലെത്തിയവര്‍ പിന്തിരിഞ്ഞുപോയി. എന്നാല്‍ കുട്ടിയുടെ പിതാവിന്റെ കടയിലേക്ക് അവര്‍ കൂടുതല്‍ ആളുകളുമായെത്തി കുട്ടിയെയും സഹോദരനേയും കടയിലുണ്ടായിരുന്ന ബന്ധുവിനെയും മര്‍ദ്ദിക്കുകയായിരുന്നു. കല്ലുകളും ബെല്‍റ്റുകളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം.

കേസ് റജിസ്റ്റര്‍ ചെയ്തു പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമികള്‍ ഒളിവില്‍പ്പോയി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Class 12 student called gay beaten in shakarpur