ഭുവനേശ്വർ: പ്രധാന അധ്യാപകന്‍ പീഡിപ്പിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഒഡീഷയിലെ സിക്പല്ലൈ സർക്കാർ സ്കൂളിലെ വിദ്യാർത്ഥിയാണ് ജീവനൊടുക്കിയത്.കൈയിലെ ഞരമ്പ് മുറിച്ച് ചോരയിൽ കുളിച്ച നിലയില്‍ സ്കൂളിലെ കമ്പ്യൂട്ടർ മുറിയിൽ പെൺ‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തില്‍ പ്രധാന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുട ബാഗിൽ നിന്നും ആത്മഹത്യ കുറിപ്പ് ലഭിച്ചതിനെ തുടർന്നാണ് അറസ്റ്ര്. സ്കൂളിലെ മറ്റ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിൽ പ്രധാന അധ്യാപകന് പങ്കുണ്ടെന്നും ആത്മഹത്യാ കുറിപ്പിൽ നിന്ന് വ്യക്തമായതായി പൊലീസ് സൂപ്രണ്ട് ജഗ്‌മോഹൻ മീന പറഞ്ഞു.

അതേസമയം, പെൺകുട്ടിയുടെ മരണത്തെ തുടർന്ന് പ്രധാന അധ്യാപകനെതിരെ പരാതിയുമായി സ്കൂളിലെ മറ്റൊരു പെൺകുട്ടിയും രംഗത്തെത്തി. എന്നാൽ പെൺകുട്ടിയെ പ്രധാന അധ്യാപകന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് കുട്ടികളും രക്ഷിതാക്കളും ആരോപിച്ചു. ഇയാള്‍ക്കെതിരെ പോക്സോ, ഇന്ത്യൻ ശിക്ഷാനിയമം 376, 341 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ