ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ ലൈംഗിക ആരോപണ പരാതി നല്‍കിയ പരാതിക്കാരി സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ നിന്നും പിന്‍മാറി. ജസ്റ്റിസ് ബോബ്‌ഡെയാണ് സമിതിയുടെ തലവന്‍.
തന്റെ വക്കീലിന്റെ അഭാവത്തില്‍ സമിത് മുമ്പാകെ ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും തന്റെ വക്കീലിനെ വാദിക്കാന്‍ അനുവദിക്കുന്നില്ലെന്നും പരാതിക്കാരി പറയുന്നു. സമിതിയില്‍ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്നും പരാതിക്കാരി പറയുന്നു. അതിനാല്‍ തനിക്ക് ഹാജരാകാന്‍ സാധിക്കില്ലെന്നാണ് പരാതിക്കാരി അറിയിച്ചത്.
സമിതിയുടെ നടപടികളുടെ വീഡിയോ/ഓഡീയോ റെക്കോര്‍ഡിങ് നടക്കുന്നില്ലെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്. ഏപ്രില്‍ 26 നും 29 നും താന്‍ നല്‍കിയ മൊഴികളുടെ പകര്‍പ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്. സമിതിയുടെ നടപടി ക്രമങ്ങളെ കുറിച്ച് തന്നെ അറിയിച്ചില്ലെന്നും ആരോപിക്കുന്നുണ്ട്.
Read More: ചീഫ് ജസ്റ്റിസിനെതിരായ ആരോപണം: ആഭ്യന്തര അന്വേഷണം ആരംഭിക്കും