scorecardresearch

സിബിഐ കേസ് വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പിന്മാറി

സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായതിനാലാണ് സ്വമേധയാ പിന്‍മാറുന്നതെന്ന് ചീഫ് ജസ്റ്റിസ്

സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായതിനാലാണ് സ്വമേധയാ പിന്‍മാറുന്നതെന്ന് ചീഫ് ജസ്റ്റിസ്

author-image
WebDesk
New Update
Ranjan Gogoi, Supreme Court

New Delhi: Chief Justice of India Ranjan Gogoi addresses the inaugural function of Constitution Day celebrations, in New Delhi, Monday, Nov. 26, 2018. (PTI Photo/Kamal Singh) (PTI11_26_2018_000023A)

ന്യൂഡൽഹി: എം.നാഗേശ്വര റാവിവുനെ ഇടക്കാല സിബിഐ ഡയറക്ടറായി നിയമിച്ച കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പിന്മാറി. പുതിയ സിബിഐ ഡയറക്ടറെ നിയമിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായതിനാലാണ് സ്വമേധയാ പിന്‍മാറുന്നതെന്ന് അദ്ദേഹം അറിയിച്ചു.

Advertisment

അലോക് വർമയെ മാറ്റി എം.നാഗേശ്വർ റാവുവിന് താത്കാലിക ചുമതല നൽകിയ നടപടി ചോദ്യം ചെയ്ത് കോമൺ കോസ് എന്ന സംഘടന സമർപ്പിച്ച പൊതു താത്പര്യ ഹർജി പരിഗണിക്കുന്ന ബെഞ്ചിൽ നിന്നാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്. നാഗേശ്വർ റാവുവിന്‍റെ നിയമനത്തിനെതിരായ ഹർജി ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് നാഗേശ്വര റാവുവിനെ രണ്ടാമതും ഇടക്കാല സിബിഐ ഡയറക്ടറായി നിയമിച്ചത്. പുതിയ സിബിഐ ഡയറക്ടറെ നിയമിക്കാനായി സമിതി ജനുവരി 24ന് വീണ്ടും ചേരുന്നുണ്ട്. മോദിയേയും രഞ്ജന്‍ ഗൊഗോയിയേയും കൂടാതെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാർഖെയും സമിതിയിലുണ്ട്.

Supreme Court Cbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: